തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറട സ്വദേശി സുരേഷിന്റെ കൊലപാതകത്തിൽ പ്രതി പിടിയിലായി. രണ്ട് മാസത്തിന് ശേഷമാണ് കുടപ്പനമൂട് സ്വദേശി ആദുൽ ദേവ് പിടിയിലായത്. സുരേഷിനെ ബൈക്ക് ഇടിച്ചു തെറിപ്പിച്ച ശേഷം പ്രതി കടന്നുകളയുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിലാവുകയായിരുന്നു.