തിരുവനന്തപുരം: തൃശൂർ പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സിപിഐഎം-ബിജെപി ഡീലിന്റെ ഭാഗമെന്ന് എം എം ഹസൻ. ബിജെപിയെ പൂർണമായി പിന്തുണക്കുന്ന പ്രസ്താവനയാണ് മുഖ്യമന്ത്രി നടത്തിയത്. പാലക്കാട്, ചേലക്കര സീറ്റുകളിൽ സിപിഐഎം-ബിജെപി സഹകരണമുണ്ടാകുമെന്നും യുഡിഎഫ് കൺവീനർ പറഞ്ഞു. പാലക്കാട് ഡിസിസിയുടെ കത്ത് പുറത്ത് വന്നതിൽ അന്വേഷണം ആവശ്യമില്ല. എല്ലാവരുടെയും ആഗ്രഹമാണ് പാലക്കാട് സ്‌ഥാനാർഥി പ്രഖ്യാപനത്തിൽ പുറത്ത് വന്നത്. എഐസിസിക്ക് നിരവധി കത്തുകൾ ലഭിക്കുന്നുണ്ട് അന്വേഷണത്തിന് പ്രസക്തിയില്ലെന്നും പറഞ്ഞു.