ചെന്നൈ: നടൻ വിജയ് നയം പ്രഖ്യാപിച്ചിട്ടില്ലെന്ന് ടികെഎസ് ഇളംങ്കോവൻ. ഒരു കൂട്ടം ആളുകളെകൂട്ടി എന്തോ പറഞ്ഞെന്നും പ്രതികരിച്ചു. എഐഎഡിഎംകെ ചെയ്യുന്നതാണ് ബിജെപി ചെയ്യുന്നതെന്നും ആരോപിച്ചു. എഐഎഡിഎംകെയുടെ വോട്ട് നേടുകയാണ് വിജയുടെ ലക്ഷ്യം.വിജയ് ബിജെപിയുടെ സി ടീമെന്ന് നിയമമന്ത്രി രഘുപതി പറഞ്ഞു. ടിവികെയുടെ സമ്മേളനം സിനിമാ പരിപാടിയെന്നും വിമർശിച്ചു. അതേസമയം ഗംഭീര തുടക്കമെന്ന് പ്രകീർത്തിച്ച് ബിജെപി സഖ്യകക്ഷികൾ. അധികാരത്തിന്റെ പങ്ക് നൽകുമെന്ന വാഗ്ദാനം സ്വാഗതാർഹമെന്നും പറഞ്ഞു. കഴിഞ്ഞ ദിവസമാണ് തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്‌ഥാന സമ്മേളനം വില്ലുപുരം വിക്രവാണ്ടിയിൽ വെച്ച് നടക്കുന്നത്.