കോട്ടയം:വീട്ടിൽ പണിക്കെത്തിച്ച മണ്ണുമാന്തിയന്ത്രത്തിനടിയിൽപ്പെട്ട് വീട്ടുടമ മരിച്ചു. കോട്ടയം പാലായിലാണ് ഇത്തരത്തിൽ ഒരു അപകടം ഉണ്ടായത്. കരൂർ സ്വദേശി പോൾ ജോസഫ് ആണ് മരിച്ചത്. ഒപ്പറേറ്റർ ഇല്ലാത്ത സമയത്ത് യന്ത്രം പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. മണ്ണുമാന്തി യന്ത്രത്തിനുള്ളിൽ വീട്ടുടമയുടെ തല കുടുങ്ങി കിടക്കുകയായിരുന്നു.