കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ സുധാകരൻ. പി പി ദിവ്യക്കെതിരെ ഒരു നടപടിയും എടുത്തിട്ടില്ല. സിപിഐഎം പി പി ദിവ്യയെ സംരക്ഷിക്കുകയാണ്. കണ്ണൂർ ജില്ലാ കളക്ടറുടെ മൊഴിയിൽ വൈരുധ്യമുണ്ടെന്നും കെ സുധാകരൻ പ്രതികരിച്ചു. കളക്ടറുടെ മൊഴിയിലെ വൈരുദ്ധ്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്കെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങിയിരിക്കുകയാണ് കോൺഗ്രസ്.