തിരുവനന്തപുരം: തിരൂർ സതീശിന്റെ ആരോപണം ബിജെപിയെ തകർക്കാനെന്ന് ശോഭ സുരേന്ദ്രൻ. തിരൂർ സതീശിനെ സിപിഐഎം പണം കൊടുത്ത് വാങ്ങി. സിപിഐഎമ്മിന്റെ പുതിയ ആരോപണം ചേലക്കരയിൽ അടിപതറാൻ പോകുന്നതുകൊണ്ടാണെന്നും ശോഭ സുരേന്ദ്രൻ പ്രതികരിച്ചു. നേരത്തെ കൊടകര കുഴൽപ്പണ കേസിലെ വെളിപ്പെടുത്തലിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഈ ആരോപണം. കൊടകര കേസ് ഇപ്പോൾ ചർച്ചയാകുന്നതിന് പിന്നിൽ ഗൂഢാലോചനയാണെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു.