തിരുവനന്തപുരം: പി ആർ ഏജൻസി എന്ന കെ സുരേന്ദ്രന്റെ പ്രസ്താവന ബിജെപിയുടെ പരാജയസമ്മതമെന്ന് ഷാഫി പറമ്പിൽ. കൊടകര കുഴൽപ്പണ കേസിലെ പണത്തിന്റെ ഉറവിടം വ്യക്തമാക്കണം. വിഷയത്തിൽ കള്ള പ്രചാരണങ്ങളാണ് നടത്തുന്നത്. ഈ കേസിൽ ഇഡി ഒന്നും ചെയ്യുന്നില്ലെന്നും ഷാഫി ആരോപിച്ചു. ഈ വിഷയത്തിൽ പരസ്പരം പഴി ചാരി കോൺഗ്രസ് -സിപിഐഎം നേതൃത്വങ്ങൾ രംഗത്തെത്തിയിരുന്നു. മറച്ചുവെച്ച കാര്യങ്ങൾ പുറത്ത് വന്നു. സിപിഐഎം -ബിജെപി ബന്ധം കൂടുതൽ വ്യക്തമായി. കേസിലെ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല. കേസ് ബിജെപിക്ക് എതിരായതുകൊണ്ട് തന്നെ ഇ ഡിയും ഇടപെട്ടിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഗുരുതര ആരോപണവുമായി മന്ത്രി എം ബി രാജേഷ് രംഗത്തെത്തി. കോൺഗ്രസ് കുഴൽപ്പണത്തിന്റെ പങ്ക് പറ്റി. ബിജെപിയുടെ കുഴൽപ്പണ ചാക്കിൽ കോൺഗ്രസ് കയറി. തൃശൂരിൽ മണം പിടിച്ചു നടന്നിരുന്ന ഇഡി ഇപ്പോൾ എവിടെയാണെന്നും മന്ത്രി എം ബി രാജേഷും പ്രതികരിച്ചു.