പാലക്കാട്: വിവാഹ ചടങ്ങിനിടെ സരിന് കൈകാടുക്കാതെ രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും. സരിൻ കൈനീട്ടിയിട്ടും രാഹുലും ഷാഫി പറമ്പിലും ഹസ്തദാനം നൽകിയില്ല. പാലക്കാട്ടെ ബിജെപി കൗൺസിലരുടെ മകളുടെ വിവാഹ ചടങ്ങിനിടെയാണ് സംഭവം. സരിന് കൈകൊടുക്കാൻ പ്രയാസം ഉണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. തനിക്ക് കപടമുഖമില്ലെന്നും ചെയ്യുന്നതെല്ലാം ആത്മാർത്ഥമായിട്ടെന്നും രാഹുൽ പറഞ്ഞു. ചാനലുകൾക്ക് മുന്നിൽ അഭ്യാസം കാണിച്ചു വാർത്തയാക്കിട്ട് കാര്യമില്ലെന്നും പറഞ്ഞു. പാലക്കാട്ടെ ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്ന് ഡോ പി സരിൻ പറഞ്ഞു.