പാലക്കാട്: സന്ദീപ് വാര്യരുടെ ആരോപണങ്ങൾക്ക് മറുപടിയുമായി സി കൃഷ്ണകുമാർ. പാർട്ടിയോട് കൂറുള്ളവർക്ക് പ്രചാരണത്തിൽ നിന്ന് മാറി നിൽക്കാനാകില്ല. ഫേസ്ബുക്കിലെ ആരോപണം തെറ്റാണ്. അമ്മ മരിച്ച സമയത്ത് സന്ദീപ് വാര്യരെ വിളിച്ചിരുന്നു. സന്ദീപ് വാര്യരുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുമെന്നും സി കൃഷ്ണകുമാർ പറഞ്ഞു. ഒരു പരിപാടിയിൽ മാത്രം സംഭവിച്ച അപമാനമല്ല എന്നായിരുന്നു സന്ദീപ് വാര്യരുടെ എഫ് ബി പോസ്റ്റ്. കഴിഞ്ഞ കുറെ ദിവസമായി മാനസിക സമ്മർദത്തിലാണ്. തന്നെ ആശ്വസിപ്പിക്കാൻ മുതിർന്ന നേതാക്കൾ ശ്രമിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടു. തന്റെ അമ്മ മരിച്ചപ്പോൾ സി കൃഷ്ണകുമാർ എത്തിയില്ല. പി സരിൻ വീട്ടിലെത്തി. എതിർ പക്ഷത്തുള്ളവർ പോലും ഫോണിൽ വിളിച്ചു അനുശോചനം അറിയിച്ചെന്നും