കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ സിപിഎം നേതാവും കണ്ണൂർ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി പി ദിവ്യയുടെ ജാമ്യ ഹർജിയിൽ വിധി വെള്ളിയാഴ്ച. തലശേരി ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ വിധി പറയാൻ മാറ്റിയത്. പി പി ദിവ്യക്ക് ജാമ്യം നൽകരുതെന്നും നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ലെന്ന് എഡിഎമ്മിൻ്റെ കുടുംബത്തിൻ്റെ അഭിഭാഷകൻ വ്യക്തമാക്കി.