കൊച്ചി: സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് പുറത്താക്കി. അച്ചടക്കലംഘനം നടത്തിയതിനെ തുടർന്നാണ് നടപടി. സംഘടനാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നുമാണ് നടപടിക്ക് പിന്നിലെ കാരണം. ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്ന് നിരവധി പരാതികൾ ഉയർന്ന് വന്നിരുന്നു. അത്തരത്തിൽ പരാതി നൽകിയ സിനിമാ മേഖലയിലെ പ്രധാനപ്പെട്ട ഒരാളാണ് സാന്ദ്ര തോമസ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ ഭാരവാഹികൾക്കെതിരെ സാന്ദ്ര പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പുറത്താക്കിയതിന് കേസുമായി ബന്ധമില്ലെന്ന് അസോസിയേഷൻ വിശദീകരണം നൽകി. അതേസമയം താൻ പരാതി നൽകിയതിലെ പ്രതികാരമാണ് ഈ നടപടിയെന്ന് സാന്ദ്ര തോമസ് പ്രതികരിച്ചു.