തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ വ്യക്തതവരുത്തി മുസ്ലിം ലീഗ്. പ്രശ്നം രമ്യമായി പരിഹരിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. മുനമ്പത്ത് മുസ്ലിം ലീഗും യുഡിഎഫും മത്സ്യത്തൊഴിലാളികൾക്കൊപ്പമാണ്. ഈ വിഷയത്തിൽ പ്രശ്നപരിഹാരത്തിനായി മുസ്ലിം ലീഗ് മുന്നിട്ടിറങ്ങും. താമസക്കാരുടെ അവകാശം സംരക്ഷിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.