തിരുവനന്തപുരം: എഡിഎം മരണം: സിപിഐഎം നവീൻ ബാബുവിന്റെ കുടുംബത്തെ വേട്ടയാടുന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇന്ന് കോടതിയിൽ കണ്ടത് സിപിഐഎമ്മിന്റെയും സർക്കാരിന്റെയും നിലപാടാണ്. കേസിലേക്ക് കുടുംബത്തെ വലിച്ചിഴക്കുന്നു. നവീൻ ബാബുവിന്റെ കുടുംബത്തെ സിപിഐഎം അപമാനിക്കുന്നുവെന്നും കുറ്റപ്പെടുത്തി. നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് പറയാൻ എം വി ഗോവിന്ദന് നാണമില്ലേ എന്നും പ്രതിപക്ഷനേതാവ് വിമർശിച്ചു.