കണ്ണൂർ: എഡിഎം മരണം: പി പി ദിവ്യക്ക് ജാമ്യം. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. അതേസമയം പി പി ദിവ്യക്ക് ജാമ്യം കിട്ടില്ലെന്നായിരുന്നു പ്രതീക്ഷയെന്ന് നവീൻ ബാബുവിന്റെ ഭാര്യ പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രതികരണം പിന്നീടാണെന്നും നവീന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചു. അഭിഭാഷകനുമായി ആലോചിച്ച് തുടർ നടപടിയെക്കും. ഈ വിഷയത്തിൽ സത്യം ഇനിയും പുറത്തു വരാനുണ്ടെന്ന് ദിവ്യയുടെ അഭിഭാഷകൻ പ്രതികരിച്ചു.