കണ്ണൂർ: താൻ മാധ്യമവേട്ടക്ക് ഇരയായെന്ന് പി പി ദിവ്യ. തെറ്റ് തിരുത്താനുള്ള വിമർശനങ്ങളാകാം. താൻ നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ഒപ്പമാണ് നിൽക്കുന്നത്. കേസിലെ എല്ലാ സത്യങ്ങളും പുറത്ത് വരണം. വിഷയവുമായി ബന്ധപ്പെട്ട അന്വേഷണത്തോട് പൂർണമായി സഹകരിക്കും. കേസുമായി ബന്ധപ്പെട്ട നിയമപോരാട്ടം തുടരുമെന്നും പി പി ദിവ്യ പറഞ്ഞു. ആയിരം വട്ടം ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഉണ്ടായി: സത്യമുള്ളതിനാൽ താൻ പിടിച്ചുനിന്നുവെന്നും ദിവ്യ പറഞ്ഞു. തന്നെ ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നത്. ഭീകരവാദിയെ പോലെയാണ് കൊണ്ടുപോയത്. സത്യം തെളിയും വരെ പോരാടുമെന്നും പി പി ദിവ്യ പറഞ്ഞു.