തിരുവനന്തപുരം: കോൺഗ്രസിനെതിരെ വിമർശനവുമായി സിപിഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരളത്തിലെ കോൺഗ്രസിന്റേത് ബിജെപിയുടെ തോളിൽ കയ്യിടുന്ന പുഴുവരിച്ച രാഷ്ട്രീയം. മുനമ്പത്ത് ന്യൂനപക്ഷങ്ങൾക്കിടയിൽ സ്പർദ്ധ വളർത്താൻ ബിജെപിയും കോൺഗ്രസും ശ്രമിക്കുന്നു. ബിജെപിയുമായി ചങ്ങാത്തം കൂടുന്ന കോൺഗ്രസിനെ ജനങ്ങൾ പാഠം പഠിപ്പിക്കുമെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.