കണ്ണൂർ: എഡിഎം മരണം: പി പി ദിവ്യയെ പൂർണമായി തള്ളാതെ കണ്ണൂർ സിപിഐഎം. നവീൻ ബാബുവിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് സിപിഐഎം നിലപാടെന്ന് എം വി ജയരാജൻ പറഞ്ഞു. നവീൻ ബാബുവിന്റെ കൈ ക്കൂലി ആരോപണത്തിന് രണ്ടു പക്ഷമുണ്ടെന്നും പറഞ്ഞു. ദിവ്യയെയോ നവീന്റെ കുടുംബത്തെയോ തള്ളുകയോ കൊള്ളുകയോ ചെയ്യേണ്ട പ്രശ്നമില്ല. നവീൻ ബാബുവിന്റെ കുടുംബത്തിന് ഒപ്പമാണ് പാർട്ടിയെന്നും അദ്ദേഹം പ്രതികരിച്ചു.