തിരുവനന്തപുരം: എ ജയതിലകിനെതിരെ വീണ്ടും ആരോപണവുമായി എൻ പ്രശാന്ത്. ജയതിലക് സത്യസന്ധരായ ഉദ്യോഗസ്‌ഥരുടെ കരിയറും ജീവിതവും നശിപ്പിച്ചു. ജയതിലക് കല്പ്പിക്കുന്ന രീതിയിൽ റിപ്പോർട്ട് എഴുതണം: വിസമ്മതിച്ചവരെ നശിപ്പിച്ചു. ചീഫ് സെക്രട്ടറി എന്ന് സ്വയം പ്രഖ്യാപിച്ചുവെന്ന് എ ജയതിലകിനെ കഴിഞ്ഞ ദിവസവും എൻ പ്രശാന്ത് പരിഹസിച്ചിരുന്നു. കടുത്ത അധിക്ഷേപം ഫേസ്ബുക്കിലൂടെയാണ്. വാർത്ത ചോർത്തുന്നത് ജയതിലക്. ജയതിലകിനെക്കുറിച്ച് അറിയേണ്ടത് ഉടൻ പറയാം. ഭയബഹുമാനം വേണമെന്നുമായിരുന്നു എൻ പ്രശാന്തിന്റെ പരിഹാസം.