തിരുവനന്തപുരം: സംസ്‌ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ അനധികൃത അവധിയിലുള്ളവർക്കെതിരെ കടുത്ത അച്ചടക്ക നടപടിക്ക് വകുപ്പ്. അനധികൃതമായി അവധിയിലുള്ള 84 പേരുടെ വിവരങ്ങൾ മാധ്യമങ്ങളിൽ ഉൾപ്പെടുത്തി. വിഷയത്തിൽ ഇന്ന് മുതൽ 15 ദിവസത്തിനകം വിശദീകരണം നൽകണമെന്ന് നിർദേശമുണ്ട്. 2016- മുതൽ അവധിയിലുള്ളവരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.