അന്വേഷണം ന്യൂസ്, വില്ലേജ് ന്യൂസ് എന്നീ വെബ് ടി വി പോർട്ടലുകളിൽ സ്വതന്ത്ര റിപ്പോർട്ടർമാരാകാം. ഈ രംഗത്ത് ജോലി ചെയ്യുവാനുള്ള ആത്മവിശ്വാസവും പ്രായോഗിക ബുദ്ധിയും വിഷയങ്ങൾ ടൈപ്പ് ചെയ്യുവാനുള്ള പ്രവീണ്യവുമുള്ള 18 വയസ്സ് പൂർത്തിയായ ആർക്കും ബന്ധപ്പെടാം. വാർത്തകൾ, വാർത്താധിഷ്ടിത കുറിപ്പുകൾ, പുസ്തക നിരൂപണങ്ങൾ, സിനിമ നിരൂപണങ്ങൾ, ബിസിനസ് ആശയങ്ങൾ, പൊതു വിജ്ഞാനം തുടങ്ങി പ്രസിദ്ധീകരണ യോഗ്യമായവ എന്തും നിങ്ങൾക്കായുള്ള പ്രത്യേക റിപ്പോർട്ടർ അക്കൗണ്ടിലൂടെ സബ്മിറ്റ് ചെയ്യാവുന്നതാണ്.
നിങ്ങൾ ടൈപ്പ് ചെയ്ത് സബ്‌മിറ്റ് ചെയ്യുന്ന മാറ്ററുകൾ പരിശോധനയ്ക്കും തിരുത്തലുകൾക്കും ശേഷമായിരിക്കും പ്രസിദ്ധീകരിക്കുക.
ഒരേ സമയം റിപ്പോർട്ടറായും സോഷ്യൽ മീഡിയ പ്രൊമോട്ടറായും ജോലി ചെയ്യേണ്ടതുണ്ട്.
പ്രസിദ്ധീകരിക്കുന്ന പോസ്റ്റുകൾ എത്ര പേര് കണ്ടുവെന്ന് നിങ്ങൾക്ക് സ്വയം കണ്ട് ബോദ്ധ്യപ്പെടുവാനുള്ള സംവിധാനമുണ്ട്. വാട്സാപ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ മുതലായ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ വഴി നിങ്ങളുടെ പോസ്റ്റുകൾ ഷെയർ ചെയ്യുന്നതിലൂടെയും സ്വയമേയും വ്യൂസ് ലഭിക്കാം. ഓരോ 1000 വ്യൂസിനും 40 രൂപ വീതമാണ് നിങ്ങൾക്ക് ലഭിക്കുന്ന പ്രതിഫലം. എല്ലാ മാസവും അവസാനത്തെ ദിവസത്തെ കൗണ്ടിങ് അനുസരിച്ച് അടുത്ത ദിവസം അതായത് ഒന്നാം തീയതി ആയിരിക്കും പേയ്മെന്റ്റ് ലഭിക്കുക.
പ്രാദേശിക വാർത്തകൾ ശേഖരിക്കുവാൻ താല്പര്യമുള്ളവർക്ക് ഐഡി കാർഡ്, വിസിറ്റിംഗ് കാർഡ്, ഓതറൈസേഷൻ ലെറ്റർ എന്നിവ ലഭിക്കുന്നതാണ്. ഒരു പ്രദേശത്ത് ഒരാൾക്ക് മാത്രമായിരിക്കും ഇവ ലഭിക്കുക. കാര്യക്ഷമമായി പ്രവർത്തിക്കാത്തവർക്ക് റിപ്പോർട്ടറായി തുടരുവാൻ കഴിയുന്നതല്ല. റിപ്പോർട്ടറായി ഒരു വർഷം പൂർത്തിയാക്കുന്ന വ്യക്തിയ്ക്ക് എക്സ്പീരിയൻസ് ലെറ്റർ നല്കുന്നതയായിരിക്കും.
താല്പര്യമുള്ളവർ താഴെ ബട്ടണിൽ ക്ലിക്ക് ചെയ്ത് ബന്ധപ്പെടുക.
