എറണാകുളം: സ്കൂൾ കായിക മേള അലങ്കോലപ്പെടുത്താൻ ആസൂത്രിതശ്രമം നടന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി. തർക്കപരിഹാരത്തിന് ഉറപ്പ് നൽകിയെങ്കിലും അലങ്കോലപ്പെടുത്താൻ ശ്രമം നടത്തിയെന്നും മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു.
പ്രശ്നം പൊതു വിദ്യാഭ്യാസ വകുപ്പ് ഗൗരവമായി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. മത്സരങ്ങളുടെ ഭാഗമായി ഒരു പരാതിയും സമാപന സമ്മേളനം വരെ വന്നില്ലെന്നും അദ്ദേഹം പറഞ്ഞു.