ആലപ്പുഴ: ആലപ്പുഴയിൽ വീണ്ടും കുറുവാസംഘം എത്തിയെന്ന് സംശയം. ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും മാല മോഷണം പോയി. ആലപ്പുഴ പുന്നപ്രയിൽ രാത്രി 12-ഓടെയാണ് സംഭവം നടന്നത്.
കുറുവാ സംഘവുമായി ബന്ധപ്പെട്ട് ശക്തമായ അന്വേഷണം നടക്കുന്നത്തിന് ഇടയിലാണ് വീണ്ടും മോഷണം നടന്നത്. ആദ്യ മോഷണം നടത്തിയ മണ്ണഞ്ചേയിൽ നിന്ന് 11-കിലോ മീറ്റർ അകലെയാണ് രണ്ടാമത്തെ മോഷണം.