പാലക്കാട്: പി സരിന്റെ പ്രചാരണത്തിന് വരുന്ന ഇ പിയെ പരിഹസിച്ച് എൻഡിഎ സ്‌ഥാനാർഥി സി രാധാകൃഷ്ണൻ. ഇ പി പാലക്കാട് വരുന്നത് വി എസ് ടി പി ചന്ദ്രശേഖരന്റെ വീട്ടിൽ പോയ പോലെയാണ്. സരിന്റെ തോൽവി ഉറപ്പിക്കാനാണ് ഇ പി പാലക്കാട് വരുന്നത്.
കഴിഞ്ഞ ദിവസമാണ് ചേലക്കരയിലും വയനാടും ഉപതെരെഞ്ഞെടുപ്പ് നടന്നത്. രഥോത്സവം കണക്കിലെടുത്ത് പാലക്കാട് തെരഞ്ഞെടുപ്പ് തിയ്യതി മാറ്റിയിരുന്നു. അടുത്ത തെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ടേക്കാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്.