Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

പാലോട് നവവധു തൂങ്ങി മരിച്ച സംഭവം: ഭര്‍ത്താവ് അഭിജിത്തിന്റെ സുഹൃത്ത് അജാസ് കസ്റ്റഡിയില്‍, ഇന്ദുജയെ അജാസ് മര്‍ദ്ദിച്ചിരുന്നതായി സംശയം

Spread the News!

തിരുവനന്തപുരം: തിരുവനന്തപുരത്ത് പാലോട് നവവധു ഇന്ദുജ തൂങ്ങി മരിച്ച സംഭവം. ഇന്ദുജയുടെ ഭര്‍ത്താവിന്റെ സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവ് അഭിജിത്തിന്റെ സുഹൃത്ത് അജാസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

അജാസ് ഇന്ദുജയെ മര്‍ദിച്ചിരുന്നുവെന്നാണ് അഭിജിത്തിന്റ മൊഴി. ഇന്ദുജയുടെ ഒരു സുഹൃത്തിനെ കൂടി ഇന്നലെ രാത്രി ചോദ്യം ചെയ്തിരുന്നു. പനവൂര്‍ മൂന്നാനക്കുഴി സ്വദേശിയെയാണ് ചോദ്യം ചെയ്തത്. ഇന്ന് കൂടുതല്‍ സുഹൃത്തുക്കളെ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. ഇന്ദുജയുടെ സുഹൃത് ബന്ധങ്ങളെ ചൊല്ലി അഭിജിത്ത് സ്ഥിരം വഴക്ക് ഉണ്ടാക്കുമായിരുന്നു. അഭിജിത്തും അജാസും തമ്മിലും ഇതേ ചൊല്ലി വഴക്കുണ്ടായതായും അന്വേഷണത്തില്‍ കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് കൂടുതല്‍പ്പേരെ ചോദ്യംചെയ്യാന്‍ തീരുമാനിച്ചത്.

അഭിജിത്തിനെയും അജാസിനെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഇന്ദുജയുമായി അജാസിന് അടുത്ത ബന്ധമുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കസ്റ്റഡിയില്‍ എടുത്തപ്പോള്‍ അജാസും അഭിജിത്തും വാട്‌സ് ആപ് ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്തിരുന്നു. ഇത് സംശയങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകര്‍ന്നു, ഇരുവരെയും ഒരുമിച്ചിരുത്തിയാണ് പൊലീസ് ചോദ്യം ചെയ്തത്. നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു എന്നാണ് ലഭിക്കുന്ന സൂചനകള്‍. ഇന്ദുജയുടെ ദേഹത്തെ പരിക്കുകള്‍ അടുത്ത കാലത്ത് ഉണ്ടായതാണെന്ന് പൊലീസ് പറയുന്നത്. കണ്ണിന് താഴെയും തോളിലുമായിരുന്നു മര്‍ദനത്തിന്റെ പാടുകള്‍.

മരിച്ച ഇന്ദുജയുടെ കണ്ണിന് താഴെയും തോളിലുമായി മര്‍ദനത്തിന്റെ പാടുകളുണ്ടായിരുന്നു. മകളെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ആരോപിച്ച് അച്ഛന്‍ ശശിധരന് കാണിയാണ് പൊലീസില്‍ പരാതി നല്‍കിയത്. മൂന്നുമാസം മുമ്പാണ് ഇന്ദുജയെ അഭിജിത്ത് വിവാഹം ചെയ്തത്. ഇന്ദുജയുടെ ശരീരത്തില്‍ രണ്ടുദിവസം പഴക്കമുള്ള പാടുകള്‍ ഉണ്ട്. അടുത്തകാലത്താണ് ഇന്ദുജയ്ക്ക് മര്‍ദനമേറ്റതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!