കൊല്ലം: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ വീട്ടില്‍ മോഷണം. കൊല്ലത്തെ കുടുംബ വീട്ടിലാണ് മോഷണം നടന്നത്. മോഷണം നടത്തിയ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ നിന്ന് പൈപ്പുകളും പഴയ പാത്രങ്ങളും മോഷണം പോയി. സംഭവത്തില്‍ ഇരവിപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. രണ്ടു പേലെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് മോഷണം നടന്നത്. വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ നിന്ന് പൈപ്പും പഴയ പാത്രങ്ങളും ഉള്‍പ്പെടെയാണ് പ്രതികള്‍ മോഷ്ടിച്ചത്. തുടര്‍ന്ന് നല്‍കിയ പരാതിയില്‍ ഇരവിപുരം പൊലീസാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.
സംശയമുള്ള രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇവരാണോ മോഷണം നടത്തിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ചൊവ്വാഴ്ച വൈകിട്ട് സുരേഷ് ഗോപിയുടെ സഹോദര പുത്രനും കുടുംബവും വീട്ടില്‍ എത്തിയപ്പോഴാണു മോഷണം നടന്ന വിവരം അറിയുന്നത്.
ഇവര്‍ വീട്ടില്‍ എത്തിയപ്പോള്‍ രണ്ടു പേര്‍ മതില്‍ ചാടി കടന്നു പോകുന്നത് കണ്ടു. പിന്നീട് നടത്തിയ പരിശോധനയില്‍ വീടിനു സമീപത്തെ ഷെഡ്ഡില്‍ സൂക്ഷിച്ചിരുന്ന പഴയ പാത്രങ്ങളും ഇരുമ്പ് സാധനങ്ങളും മോഷണം പോയതായി കണ്ടെത്തി. ഗ്രില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ ഉള്ളില്‍ കടന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി വീട് പൂട്ടി കിടക്കുകയായിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ചു വരികയാണ്.