Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

കേരള ഹൈക്കോടതി മുൻ ആക്‌ടിങ്‌ ചീഫ് ജസ്റ്റിസ്‌ വി പി മോഹൻകുമാർ അന്തരിച്ചു

Spread the News!

കൊച്ചി > കേരള ഹൈക്കോടതി മുൻ ആക്റ്റിങ് ചീഫ് ജസ്റ്റിസായിരുന്ന വി പി മോഹൻകുമാർ അന്തരിച്ചു. കർണാടക ഹൈക്കോടതിയിലെയും മോഹൻകുമാർ സേവനമനുഷ്‌ടിച്ചിട്ടുണ്ട്‌. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ മുൻ ആക്റ്റിങ് ചെയർപേഴ്സൺ കൂടിയായിരുന്നു അദ്ദേഹം. 2002ൽ സർവീസിൽ നിന്ന്‌ വിരമിച്ച മോഹൻകുമാർ എറണാകുളം പനമ്പള്ളി നഗറിലെ വീട്ടിൽ വിശ്രമ ജീവിതത്തിലായിരുന്നു. ഞായറാഴ്‌ച വൈകിട്ടോടെയായിരുന്നു അന്ത്യം. രവിപുരം ശ്മശാനത്തിൽ തിങ്കൾ വൈകിട്ട് 3നാണ്‌ സംസ്കാരം.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!