പാലക്കാട്: ബിജെപി നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി സന്ദീപ് വാര്യർ. അപമാനം നേരിട്ട സ്‌ഥലത്ത് വീണ്ടും എത്താൻ ആത്മാഭിമാനം അനുവദിക്കുന്നില്ല. ഒരു പരിപാടിയിൽ മാത്രം സംഭവിച്ച അപമാനമല്ലെന്നും എഫ് ബി പോസ്റ്റ്. കഴിഞ്ഞ കുറെ ദിവസമായി മാനസിക സമ്മർദത്തിലാണ്. തന്നെ ആശ്വസിപ്പിക്കാൻ മുതിർന്ന നേതാക്കൾ ശ്രമിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടു. തന്റെ അമ്മ മരിച്ചപ്പോൾ സി കൃഷ്ണകുമാർ എത്തിയില്ല. പി സരിൻ വീട്ടിലെത്തി. എതിർ പക്ഷത്തുള്ളവർ പോലും ഫോണിൽ വിളിച്ചു അനുശോചനം അറിയിച്ചു. സി കൃഷ്ണകുമാറുമായി യുവമോർച്ചയിൽ ഒരുമിച്ചു പ്രവർത്തിച്ചിട്ടില്ല. തന്നെ കൂടുതൽ സ്നേഹിച്ച് കൊല്ലരുതെന്ന് മാത്രമേ പറയാനുള്ളു വെന്നും എഫ്ബി പോസ്റ്റ്.