Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

സന്നിധാനത്തേക്ക് പരമ്പരാഗത കാനന പാത വഴി എത്തുന്ന ഭക്തര്‍ക്ക് പ്രത്യേക പാസ്, ഇന്നു മുതല്‍ പാസ് വിതരണം നടത്താന്‍ വനം വകുപ്പ്

Spread the News!

പത്തനംതിട്ട: മണ്ഡല കാലം ആരംഭിച്ച് ഒരു മാസം ആകുമ്പോള്‍ സന്നിധാനത്തേക്ക് എത്തുന്ന ഭക്തരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നേരിട്ട് പമ്പയിലെത്തി സന്നിധാനത്തേക്ക് മല ചവിട്ടുന്നവര്‍ക്കൊപ്പം എരുമേലി വഴി പരമ്പരാഗത കാനന പാത വഴി നടന്ന് ശബരിമല സന്നിധാനത്തെത്തുന്ന ഭക്തരുടെ എണ്ണത്തിലും വലിയ കുറവില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇപ്പോഴിതാ അത്തരത്തില്‍ കാനന പാത വഴി എത്തുന്ന ഭക്തര്‍ക്ക് പ്രത്യേക പാസ് നല്‍കാന്‍ തീരുമാനം ആയി. ഇന്ന് മുതല്‍ പാസ് വിതരണം തുടങ്ങും എന്നാണ് അറിയിപ്പില്‍ പറയുന്നത്.

ഭക്തരുടെ ഏറെ നാളെത്തെ ആവശ്യമായിരുന്നു ഇത്തരത്തില്‍ പാസ് ലഭിച്ച ശേഷം സഞ്ചരിക്കുക എന്നത്. ഭക്തര്‍ക്ക് മുക്കുഴിയില്‍ വച്ചാണ് പാസ് നല്‍കുക. വനം വകുപ്പാണ് ഇവര്‍ക്ക് പ്രത്യേക പാസ് നല്‍കുന്നത്. നിരവധി നാളുകളായുള്ള ഈ ആവശ്യം നടപ്പിലാക്കുന്നതോടെ ഭക്തര്‍ക്ക് ആശ്വാസമാകുമെന്ന കാര്യം തീര്‍ച്ചയാണ്.

50 കിലോമീറ്ററിലധികം ദൂരം നടന്നെത്തുന്ന ഭക്തര്‍ വീണ്ടും മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ട സാഹചര്യമായിരുന്നു. പാസ് നല്‍കുന്നതോടെ അതൊഴിവാകും. പരമ്പരാഗത കാനന പാത വഴി വരുന്ന ഭക്തരെ മരക്കൂട്ടത്തു നിന്നു ചന്ദ്രാനന്ദന്‍ റോഡിലൂടെ കടത്തി വാവര് സ്വാമിയുടെ നടയിലൂടെ നേരിട്ട് 18ാം പടിയിലേക്ക് കയറ്റും. ഇന്ന് മുതലാണ് സന്നിധാനത്ത് ഈ സജ്ജീകരണം ആരംഭിക്കുക. 50 കിലോമീറ്ററിലധികം ദൂരം നടന്നെത്തുന്ന ഭക്തര്‍ വീണ്ടും മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ട സാഹചര്യമായിരുന്നു. പാസ് നല്‍കുന്നതോടെ അതൊഴിവാകും.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!