Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ഡല്‍ഹിയില്‍ വായു ഗുണനിലവാരം കൂടുതല്‍ അപകടകരമായി തുടരുന്നു; ഗുണനിലവാര സൂചിക 406, ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

Spread the News!

ഡല്‍ഹി: ഡല്‍ഹിയില്‍ വായു ഗുണനിലവാരം കൂടുതല്‍ അപകടത്തിലേക്ക്. വായു ഗുണനിലവാരം ഗുരുതരമായതായി റിപ്പോര്‍ട്ടുകള്‍. ഇന്നലെ ഉച്ചയോടെ ഗുണനിലവാര സൂചിക (എക്യുഐ) 406 രേഖപ്പെടുത്തിയതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

ഈ മാസം 16നാണ് ഡല്‍ഹിയിലെ വായു ആദ്യമായി അപകടകരമായ സ്ഥിതിയിലേക്ക് എത്തിയത്. ഡിസംബര്‍ 20-ന് രാത്രി ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരത്തില്‍ നേരിയ പുരോഗതി വന്നിരുന്നു. എന്നാല്‍ ഇന്നലെ ഉച്ചയോടെ പുകമഞ്ഞും മലിനീകരണവും വീണ്ടും ഭയാനകമായ നിലയിലേക്ക് ഉയര്‍ന്നു. ഡല്‍ഹിയില്‍ വായു മലിനീകരണത്തില്‍ ഉടനടി മാറ്റമുണ്ടാവില്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ശനിയാഴ്ച രാവിലെ 8 മണിക്ക് മൊത്തത്തിലുള്ള ശരാശരി 24 മണിക്കൂര്‍ AQI 395 ആയി രേഖപ്പെടുത്തി.ഇന്നലെ ഉച്ചയോടെ പുകമഞ്ഞും മലിനീകരണവും വീണ്ടും ഭയാനകമായ നിലയിലേക്ക് ആണ് ഉയര്‍ന്നത്.

കഴിഞ്ഞ മാസം വായു നിലവാരം മോശം സാഹചര്യത്തില്‍ ആയിരുന്നു. നഗരത്തിലുള്ള സ്‌കൂളുകള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സ് ആക്കിയ സാഹചര്യവും ഉണ്ടായിരുന്നു.

അന്തരീക്ഷ മലിനീകരണം കൂടുതല്‍ രൂക്ഷമാകുന്നത് ലഘൂകരിക്കാന്‍ കര്‍ശന നടപടികള്‍ ലക്ഷ്യമിടുന്നത്. എന്നിരുന്നാലും വരും ദിവസങ്ങളില്‍ സാഹചര്യം മോശമാകുമോ എന്ന ഭയം ഉള്ളതിനാല്‍ ഡല്‍ഹി നിവാസികള്‍ക്ക് ഉടനടി ആശ്വാസം ലഭിക്കാന്‍ സാധ്യതയില്ലെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!