Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

നെയ്യാറ്റിൻകര ചെങ്കൽ സ്കൂളിൽക്ലാസിനുള്ളിൽ പാമ്പുകയറിഏഴാം ക്ലാസുകാരിക്ക് പാമ്പുകടിയേറ്റു

Spread the News!

നെയ്യാറ്റിൻകര ചെങ്കൽ സ്കൂളിലെ ഏഴാം ക്ലാസുകാരിയെ പാമ്പ് കടിച്ചു . ക്ലാസിനുള്ളിൽ കയറിയ പാമ്പാണ്
കടിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്നെ യ്യാറ്റിൻകര ചെങ്കൽ വട്ടവിള യുപിഎസിലെ ഏഴാം ക്ലാസുകാരിയെ ക്ലാസിനുള്ളിൽ കൂട്ടുകാരിയും ഒത്തിരിക്കുമ്പോഴാണ് കാലിൽ കടിയേറ്റത് .. പാമ്പ് കടിയേറ്റ നേഘാ ഷിബു ചെങ്കൽ ജയ നിവാസിൽ ഷിബു ബീനാ ദമ്പതികളുടെ മകളാണ്.

ആദ്യം ചെങ്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും , തുടർന്ന് നെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും എത്തിച്ചു. ചികത്സ തേടി. വിദ്യാർത്ഥിനി ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. വിദ്യാർത്ഥിനിയുടെ ആരോഗ്യനില തൃപ്തികരമെന്നു ഡോക്ടർമാർ.

ചെങ്കൽ വട്ടവിള യുപിഎസിലെ ഏഴാം ക്ലാസിൽ പഠിക്കുന്ന നേഘ ഇംഗ്ലീഷ് മീഡിയത്തിലാണ് പഠിക്കുന്നത്. മിക്ക സർക്കാർ സ്കൂളു കളുടെ പരിസരവും കാട് കയറി കിടപ്പാണ് . വിദ്യാർത്ഥിയെ ക്ലാസിൽ പാമ്പ് കയറി കടിച്ച സംഭവം നാട്ടുകാരിൽ ആശങ്ക ഉളവായിട്ടുണ്ട്ര ക്ഷകർത്താക്കൾ എങ്ങനെ വിശ്വസിച്ച് കുട്ടികളെ ക്ലാസ്സിൽ വിടുമെന്ന് നാട്ടുകാർ ചോദിക്കുന്നു. സർക്കാർ സ്കൂളുകളുടെ ഈ അവസ്ഥ മാറണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!