Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ഈ ക്രിസ്മസിന് അല്‍പം ഇടി ഇറച്ചി ആയാലോ? വളരെ സ്‌പെഷ്യല്‍ ആയി ഇടി ഇറച്ചി മികച്ച ടേസ്റ്റില്‍ തന്നെ അതിവേഗം ഉണ്ടാക്കാം

Spread the News!

ഈ ക്രിസ്മസിന് എന്തെങ്കിലും സ്‌പെഷ്യല്‍ ആയി ഉണ്ടാക്കിയാലോ. ഈ ക്രിസ്മസ് നല്ല രുചിയില്‍ തന്നെ ഇടി ഇറച്ചി ഉണ്ടാക്കി വീട്ടുകാരം ഞെട്ടിക്കാം.

ആവശ്യമുള്ള തേരുവകള്‍:

പോത്തിറച്ചി- എല്ല് ഇല്ലാത്തതു 1 കിലോ
മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
ചുവന്നമുളക് ഇടിച്ചത്- 10 ഗ്രാം
ചുവന്ന ഉള്ളി- 15 ഗ്രാം
ഇഞ്ചി- ഒരുകഷ്ണം
വെളുത്തുള്ളി- 4-5 അല്ലി
പച്ചമുളക്- 5 എണ്ണം
കറി വേപ്പില-2 എണ്ണം
ഗരം മസാല-1 ടീസ്പൂണ്‍
കുരുമുളകു പൊടി- അര ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

പോത്തിറച്ചി ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്തു വെയിലത്തു വച്ച്  ഉണക്കി എടുക്കുക. അതിനു ശേഷം മിക്‌സിയിലോ കല്ലിലോ വച്ചു ചതച്ചെടുക്കുക . ചുവന്ന മുളക് ഇടിച്ചതും, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ അരിഞ്ഞെടുത്തതും കറിവേപ്പിലയും ചേര്‍ത്തു എണ്ണയില്‍ നന്നായി വഴറ്റിയെടുക്കുക. ഇതിലേക്ക് ഉണക്കി ചതച്ചെടുത്ത ഇറച്ചിയും ചേര്‍ത്തു വഴറ്റുക. പിന്നീട് ഗരം മസാലയും കുരുമുളകു പൊടിയും ചേര്‍ത്തു വഴറ്റി ജലാംശമില്ലാതെ തോരന്‍ പരുവത്തില്‍ വാങ്ങുക. നല്ല സൂപ്പര്‍ ടേസ്റ്റില്‍ തന്നെ വിളമ്പി വീട്ടുകാരെ ഞെട്ടിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!