Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ആലപ്പുഴയിലെ ചെങ്ങന്നൂരില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; കണ്ണൂര്‍ സ്വദേശിയായ യുവാവ് മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Spread the News!

ആലപ്പുഴ: ആലപ്പുഴയിലെ ചെങ്ങന്നൂരില്‍ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കണ്ണൂര്‍ മങ്ങാട്ടിടം കിണവക്കല്‍ മുറിയില്‍ വിഷ്ണു (23)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അമ്പലപ്പുഴ സ്വദേശി വിവേക് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. നിയന്ത്രണം വിട്ട ബൈക്ക് എതിർദിശയിൽ വന്ന കാറിൽ ഇടിച്ചതിനെ തുടർന്നാണ് അപകടം.

അതേസമയം, തിരുവനന്തപുരത്ത് വീട്ടിൽ അതിക്രമിച്ചു കയറി യുവാവിന്റെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച സുഹൃത്ത് പൊലീസ് പിടികൂടുമെന്ന ഭയത്തിൽ ജീവനൊടുക്കി. വീരണക്കാവ് അരുവിക്കുഴി നേടുമൺ തരട്ട വീട്ടിൽ അനിൽ കുമാർ (39) ആണ് പൊലീസിനെ ഭയന്ന് ജീവനൊടുക്കിയത്. വീരണക്കാവ് അരുവിക്കുഴി പ്രവീൺ നിവാസിൽ പ്രവീണിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.

ചൊവാഴ്ച രാവിലെയാണ് അനിൽ കുമാർ വീട്ടിൽ കിടന്നുറങ്ങിയിരുന്ന പ്രവീണിനെ തലയ്ക്ക് അടിക്കുകയും കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തത്. തുടർച്ചയായി പത്ത് തവണയാണ് അനിൽ കുമാർ പ്രവീണിൻ്റെ തലയിൽ ചുറ്റിക കൊണ്ട് അടിച്ചത്. തുട‌ർന്ന് പരിക്കേറ്റ പ്രവീൺ തന്നെ സുഹ്യത്തുകളെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ സുഹ്യത്തുക്കൾ സ്ഥലത്തെത്തി ആശുപത്രിയിലെത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!