ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് രാജ്യം ഇന്ന് വിട നല്‍കും. ഇന്ന് രാവിലെ 11.45ന് ആണ് സംസ്‌ക്കാര ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്.
ഭൗതികശരീരം കോണ്‍ഗ്രസ് ദേശിയ ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെയ്ക്കും. ശേഷം ഡല്‍ഹിയിലെ നിഗംബോധ് ഘട്ടില്‍ പൂര്‍ണ്ണ സൈനിക ബഹുമതിയോടെയായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
ഗംഗാതീരത്ത് രാജ്ഘട്ടില്‍ സംസ്‌കാരം നടത്തണമെന്ന് കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിഗംബോധ് ഘട്ടില്‍ സംസ്‌കാരം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. മന്‍മോഹന്‍ സിങിന് സ്മാരകം നിര്‍മ്മിക്കുന്ന സ്ഥലത്ത് തന്നെ അന്ത്യവിശ്രമത്തിന് സ്ഥലം അനുവദിക്കണമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയും കുടുംബവും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇക്കാര്യത്തിലും കേന്ദ്രസര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെന്നും വിമര്‍ശനം ഉയരുന്നുണ്ട
അന്തരിച്ച പ്രധാനമന്ത്രിമാര്‍ക്ക് നേരത്തെ വെവ്വേറെ സ്മാരകങ്ങള്‍ നിര്‍മിക്കുമായിരുന്നു. എന്നാല്‍ മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് ഇത് നിര്‍ത്തലാക്കുകയായിരുന്നു. സ്ഥല ദൗര്‍ലഭ്യം കണക്കിലെടുത്തായിരുന്നു തീരുമാനം. രാജ്ഘട്ടില്‍ പൊതു സ്മാരകം സ്ഥാപിക്കാന്‍ 2013ലാണ് യുപിഎ സര്‍ക്കാര്‍ തീരുമാനമെടുത്തത്.
സ്മാരകത്തിനുള്ള സ്ഥലം അടുത്തയാഴ്ച തീരുമാനിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കുടുംബത്തെ അറിയിച്ചത്. രാജ്ഘട്ടില്‍ സംസ്‌കാരം നടത്താത്തതില്‍ വിവിധ കോണുകളില്‍ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. സ്മാരകത്തിനുള്ള സ്ഥലത്ത് തന്നെ സംസ്‌കാരം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിയ കത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പുറത്തുവിട്ടു. ഇതില്‍ ഗംഗാതീരത്ത് രാജ്ഘട്ടില്‍ സംസ്‌കാരം നടത്തണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.