Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

സന്തോഷ് ട്രോഫിയില്‍ കേരളത്തിന് നിരാശ, കേരളത്തെ തകര്‍ത്ത് സന്തോഷ് ട്രോഫി ഫൈനലില്‍ കിരീടം നേടി ബംഗാള്‍, വിജയം ഏകപക്ഷീയമായ ഒരു ഗോളിന്

Spread the News!

ഹൈദരബാദ്: സന്തോഷ് ട്രോഫി ഫൈനലില്‍ കേരളത്തിന് നിരാശ. സന്തോഷ് ട്രോഫി കിരീടം ചൂടി ബംഗാള്‍. കളിയുടെ അധിക സമയത്ത് നേടിയ ഗോളിലാണ് ബംഗാളിന്റെ വിജയം.

ബംഗാളിനെ വിജയത്തില്‍ എത്തിച്ചത് റോബി ഹന്‍സ്ദയാണ്. ഇതോടെ 33 സന്തോഷ് ട്രോഫി കീരീടങ്ങള്‍ ബംഗാള്‍ സ്വന്തം പേരിലെഴുതി.

ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ അവസാന സമയത്തായിരുന്നു ബംഗാള്‍ വിജയഗോള്‍ നേടിയത്. മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ ബംഗാളിന്റെ മുന്നേറ്റങ്ങളില്‍ കേരളം വിറയ്ക്കുകയായിരുന്നു. ഗോള്‍ വഴങ്ങാതെ പിടിച്ചുനിന്നെങ്കിലും അവസാനം മത്സരം ബംഗാള്‍ തങ്ങള്‍ക്ക് അനുകൂലമാക്കി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബംഗാളിന്റെ വിജയം.

തുല്യശക്തികള്‍ നിരവധി മുന്നേറ്റങ്ങളുണ്ടാക്കിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. 40-ാം മിനിറ്റില്‍ കേരളത്തിന് ഫ്രീകിക്ക് ലഭിച്ചിരുന്നു. മുഹമ്മദ് മുഷ്റഫ് എടുത്ത ഫ്രീകിക്ക് റീബൗണ്ടായി വീണ്ടും കാലിലെത്തയെങ്കിലും താരത്തിന് ലക്ഷ്യം കാണാനായില്ല.

ഇത് 16ാം തവണയാണ് കേരളം ഫൈനലില്‍ എത്തിയത്. ഫൈനല്‍ റൗണ്ടിലെ മത്സരങ്ങളുടെ കണക്കെടുത്താല്‍ കേരളവും ബംഗാളും തുല്യശക്തികളാണ്. ഗ്രൂപ്പ് എ യിലെ ഒന്നാം സ്ഥാനക്കാരായി ബംഗാളും ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായി കേരളവും ക്വാര്‍ട്ടറിലേക്കെത്തി. സന്തോഷ്ട്രോഫിയുടെ ചരിത്രത്തില്‍ അഞ്ചാംതവണയാണ് ഇരു ടീമുകളും ഫൈനലില്‍ എത്തുന്നത്.

58-ാം മിനിറ്റില്‍ ബംഗാളിന്റെ ഫ്രീകിക്ക് നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. 62-ാം മിനിറ്റില്‍ ബോക്‌സിന് തൊട്ടുപുറത്ത് നിന്ന് ബംഗാളിന് വീണ്ടും ഫ്രീകിക്ക് ലഭിച്ചു. പക്ഷേ അതും ലക്ഷ്യം കണ്ടില്ല. 83-ാം മിനിറ്റില്‍ ബംഗാളിന് അനുകൂലകമായ കോര്‍ണര്‍ കിക്ക് കൂട്ടപ്പൊരിച്ചിലുകള്‍ക്കൊടുവില്‍ പുറത്തുപോയി. അധികമായി അനുവദിച്ച ആറ് മിനിറ്റിലായിരുന്നു വിജയഗോള്‍. 94-ാം മിനിറ്റില്‍ പോയ്ന്റ് ബ്ലാങ്ക് റേഞ്ചില്‍ അനായാസമായി റോബി പന്ത് വലയിലെത്തിച്ചു. തൊട്ടുപിന്നാലെ കേരളത്തിനൊരു ഫ്രീകിക്ക് ലഭിച്ചു. കേരളത്തിന്റെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്നു. എന്നാല്‍ ആ ഫ്രീ കിക്ക് പന്ത് ഗോള്‍ബാറും കടന്ന് പുറത്തേക്ക്. ബംഗാളിന് 33ാം കിരീടം.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!