തിരുവനന്തപുരം: പുതുവര്‍ഷ ആരംഭത്തില്‍ മലയാളികള്‍ക്ക് റെയില്‍വെയുടെ പുതുവത്സര സമ്മാനം. തിരുവനന്തപുരം- കാസര്‍കോട് വന്ദേഭാരത് കോച്ചുകളുടെ എണ്ണം കൂട്ടുന്നു. നിലവില്‍ 16 കോച്ചുകളുമായി സര്‍വീസ് നടത്തുന്ന ട്രെയിനിന് പകരം 20 കോച്ചുകളുള്ള ട്രെയിന്‍ സര്‍വ്വീസിന് എത്തും.
ഇതിനായി പുതിയ റേക്ക് എത്തിച്ചിട്ടുണ്ട്. റെയില്‍വേ ബോര്‍ഡാണ് തിരുവനന്തപുരം – കാസര്‍കോട് വന്ദേഭാരത് കോച്ചുകളുടെ എണ്ണം കൂട്ടാന്‍ തീരുമാനിച്ചത്. കോച്ചുകള്‍ കൂടുന്നതിനായി പുതിയ റേക്ക് തന്നെയാണ് എത്തിച്ചത്. നിലവിലുള്ള 16കോച്ചുകളുള്ള റേക്ക് ആലപ്പുഴ വഴി സര്‍വ്വീസ് നടത്തുന്ന തിരുവനന്തപുരം – മംഗലാപുരം വന്ദേഭാരതിനായി ഉപയോഗിച്ചേക്കുമെന്നും സൂചനയുണ്ട്.
നിലവില്‍ ഈ വന്ദേഭാരതിന് എട്ട് കോച്ചുകള്‍ മാത്രമാണുള്ളത്. രാജ്യത്ത് 183ശതമാനം വരെ ഒക്യുപെന്‍സിയുള്ള ട്രെയിനാണ് തിരുവനന്തപുരം- കാസര്‍കോട് വന്ദേഭാരത്. ഇതില്‍ കണ്‍ഫേം ടിക്കറ്റ് കിട്ടുക ഏറെ പ്രയാസമായിരുന്ന സ്ഥിതിക്ക് ഇതോടെ മാറ്റം വരുമെന്നാണ് വിശ്വാസം.
എന്നാല്‍ ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം – മംഗളൂരു വന്ദേഭാരതിലെ എട്ട് കോച്ചുകള്‍ 16 എണ്ണം ആക്കുക, എറണാകുളം – ബംഗളൂരു, തിരുവനന്തപുരം – കോയമ്പത്തൂര്‍ വന്ദേഭാരത് സര്‍വീസുകള്‍ തുടങ്ങുക എന്നീ ആവശ്യങ്ങള്‍ പരിഗണിച്ചില്ല. സംസ്ഥാനത്ത് രണ്ട് വന്ദേഭാരത് സര്‍വ്വീസുകളാണുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ളതും വരുമാനമുള്ളതുമായ വന്ദേഭാരത് സര്‍വ്വീസുകളാണ് കേരളത്തിലുള്ളത്.