Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

മൃദംഗ വിഷന്‍ മുഖ്യ ഉടമ എം. നികോഷ് കുമാറിനോട് ഇന്ന് സ്‌റ്റേഷനില്‍ എത്താന്‍ പൊലീസ് നിര്‍ദ്ദേശം

Spread the News!

കൊച്ചി: എംഎല്‍എ ഉമ തോമസ് വീണ് പരിക്കേറ്റ സംഭവത്തില്‍ പ്രതി ചേര്‍ത്ത മൃദംഗ വിഷന്‍ മുഖ്യ ഉടമ എം നിഘോഷ് കുമാര്‍ (40)നോട് ഇന്ന് ഹാജരാകാന്‍ പൊലീസ് നിര്‍ദ്ദേശം. ഇന്ന് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ എത്താനാണ് ഹാജരാകണം എന്നാണ് നിര്‍ദ്ദേശം.

ഉച്ചയ്ക്ക് രണ്ട് മണിക്ക് എത്തണം എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ഇയാള്‍ ഹാജരായാല്‍ അറസ്റ്റ് ചെയ്യാനാണ് പൊലീസ് തീരുമാനം.

ഗിന്നസ് റെക്കാഡ് സ്വന്തമാക്കാമെന്ന പേരില്‍ പണപ്പിരിവ് നടത്തിയതിന് സാമ്പത്തിക തട്ടിപ്പിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മൃദംഗ വിഷന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. പണയിടപാട് രേഖകള്‍ ഉള്‍പ്പടെ ഇന്ന് പരിശോധിക്കും. നൃത്തസന്ധ്യയില്‍ പങ്കെടുത്ത കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയിലാണ് നടപടി. അദ്ധ്യാപകര്‍ വഴിയാണ് പണപ്പിരിവ് നടന്നത്.

പരിപാടിയുടെ അംബാസഡറായിരുന്ന നടി ദിവ്യ ഉണ്ണിയുടെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും. പരിപാടിക്കായി ഒപ്പിട്ട കരാര്‍ ഹാജരാക്കാന്‍ ദിവ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ സ്റ്റേജില്‍നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എ ആളുകളെ തിരിച്ചറിയുകയും നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതായും ഡോക്ടര്‍മാര്‍ ഇന്നലെ അറിയിച്ചിരുന്നു. ഇതോടെ തലയുടെ പരിക്ക് സംബന്ധിച്ച ആശങ്ക ഒഴിവായി. ശ്വാസകോശത്തിന്റെ സ്ഥിതിയിലും പുരോഗതിയുണ്ടെന്ന് റിനൈ മെഡ്‌സിറ്റി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!