Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

അടിപൊളി ഒരു മീന്‍ റോസ്റ്റ് റെസിപ്പി തയ്യാറാക്കാം, ഒരു തവണ ഇങ്ങനെ ഉണ്ടാക്കിയാല്‍ പിന്നെ ഇങ്ങനെ മാത്രമേ നിങ്ങള്‍ ഉണ്ടാക്കൂ

അടിപൊളി ഒരു മീന്‍ റോസ്റ്റ് റെസിപ്പി തയ്യാറാക്കാം, ഒരു തവണ ഇങ്ങനെ ഉണ്ടാക്കിയാല്‍ പിന്നെ ഇങ്ങനെ മാത്രമേ നിങ്ങള്‍ ഉണ്ടാക്കൂ
Spread the News!

അടിപൊളി ഒരു മീന്‍ റോസ്റ്റ് റെസിപ്പി തയ്യാറാക്കാം, ഒരു തവണ ഇങ്ങനെ ഉണ്ടാക്കിയാല്‍ പിന്നെ ഇങ്ങനെ മാത്രമേ നിങ്ങള്‍ ഉണ്ടാക്കൂ

ചിക്കനും ബിഫും മാത്രമല്ല മീനും റോസ്റ്റ് ചെയ്യാം. ചിക്കന്‍ ബിഫ് വഭവങ്ങള്‍ റോസ്റ്റ് ചെയ്യുന്ന അതേ രുചിയില്‍ അടിപൊളി റോസ്റ്റ് ഉണ്ടാക്കാം. ഒരിക്കല്‍ ട്രൈ ചെയ്താല്‍ പിന്നെ ഇതുപോലെ മാത്രമേ നിങ്ങള്‍ ഉണ്ടാക്കൂ. കഴിക്കാത്തവരും കഴിച്ചുപോകുന്ന അത്രയും രുചിയില്‍.

ആവശ്യമുള്ള ചേരുവകള്‍:

മീന്‍
മുളക് പൊടി
കുരുമുളക് പൊടി
ഉപ്പ്
എണ്ണ
കടുക്
കറി വേപ്പില
ഇഞ്ചി
വെളുത്തുള്ളി
ചെറിയ ഉള്ളി
നാരങ്ങാ നീര്

തയ്യാറാക്കുന്ന വിധം:

ദശ കട്ടിയുള്ള മുള്ള് കളഞ്ഞ മീന്‍ ആണ് ഇതിനു വേണ്ടത്, മീന്‍ നന്നായി വൃത്തിയാക്കി എടുക്കുക. മീനിലേക്ക് മുളക് പൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി കൈകൊണ്ട് ഇളക്കി യോജിപ്പിക്കുക. ഒരു ചീന ചട്ടി വച്ചു ചൂടാകുമ്പോള്‍ അതിലേക്ക് എണ്ണ ഒഴിച്ച് മീന്‍ ഓരോന്നായി ചേര്‍ത്ത് വറുത്തു എടുക്കുക. മീന്‍ മുഴുവനും മറ്റൊരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക.

ചീന ചട്ടിയില്‍ കുറച്ചുകൂടി എണ്ണ ഒഴിച്ച് ചൂടാക്കി, കടുക് പൊട്ടിച്ചു കറി വേപ്പില ചേര്‍ത്ത്, അതിനൊപ്പം ഇഞ്ചി, വെളുത്തുള്ളി ചേര്‍ത്ത്, ചെറിയ ഉള്ളി ചെറുതായി അരിഞ്ഞതും ചേര്‍ത്ത് നന്നായി വഴറ്റി എടുക്കുക.അതിലേക്ക് കുരുമുളക് പൊടി, മുളക് പൊടി, മല്ലി പൊടി, മഞ്ഞള്‍ പൊടി, നാരങ്ങാ നീര്, ചുവന്ന മുളക് ചതച്ചത്, മല്ലി പൊടി എന്നിവ ചേര്‍ത്ത് നല്ല ഡ്രൈ ആയി വറുത്തു എടുക്കുക. മസാല തയ്യാറായാല്‍ അതിലേക്ക് വറുത്തു വച്ചിട്ടുള്ള മീന്‍ കൂടെ ചേര്‍ത്ത് കൊടുക്കുക. വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ചു ഫിഷ് റോസ്റ്റ് തയ്യാറാക്കി എടുക്കുക.

ചോറിനൊപ്പം മാത്രമല്ല, ഗസ്റ്റ് വരുമ്പോള്‍ ഒരു സ്‌പെഷ്യല്‍ വിഭവം ആയിട്ടും, കൂടാതെ സ്‌നാക്ക് പോലെയും കഴിക്കാനും ഒക്കെ ഈ വിഭവം നല്ലതാണ്. മീന്‍ വിഭവങ്ങള്‍ കൂടുതല്‍ കഴിപ്പിക്കാനും ഇങ്ങനെ തയ്യാറാക്കി നോക്കുന്നത് വളരെ നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!