രാവിലെ എഴുന്നേറ്റ ഉടന്‍ തന്നെ പല്ല് തേക്കുന്നവര്‍ ഉണ്ട്. ചിലര്‍ ആണെങ്കില്‍ ബെഡ് കോഫിക്ക് ശേഷം മാത്രമേ പല്ല് തേക്കുകയുള്ളൂ. എന്നാല്‍ പലപ്പോഴും പല്ല് തേക്കേണ്ട ശരിയായ സമയങ്ങള്‍ അറിയാതെ ചില ഭക്ഷണങ്ങള്‍ കഴിച്ച ശേഷം പല്ല് തേക്കുന്നു. വായില്‍ മണമില്ലാതിരിക്കാനാണ് ഇത്തരത്തില്‍ കാര്യങ്ങള്‍.
ആരോഗ്യവിദഗ്ധര്‍ പറയുന്നതും ദിവസവും രണ്ടു നേരം പല്ലു തേയ്ക്കണമെന്നു തന്നെയാണ്. എന്നാല്‍ ചിലര്‍ ഇടയ്ക്കിടെ പോയി പല്ല് തേയ്ക്കുന്നതു കാണാം. ഇങ്ങനെ ചെയ്യാന്‍ പാടില്ലാത്തതാണ്. കാരണം ഇത് ഗുണത്തേക്കാള്‍ അധികം ദോഷമാണ് ചെയ്യുക. ചില നേരങ്ങളെ പല്ല് തേയ്പ്പ് പല്ലുകളെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.
ഭക്ഷണം കഴിച്ചാല്‍
പല ആളുകളും ചെയ്യുന്നതു കാണാം. ഭക്ഷണം കഴിച്ചു കഴിഞ്ഞ ഉടനെ തന്നെ പല്ല് തേയ്ക്കുന്നത്. ഇതുപാടില്ല. ഭക്ഷണം കഴിക്കുമ്പോള്‍ വായില്‍ അസിഡിറ്റിയുണ്ടാവും. ആ സമയത്ത് പല്ല് തേയ്ക്കുമ്പോള്‍ പല്ലിന്റെ ഇനാമല്‍ ദുര്‍ബലമാവുകയും പല്ല് പെട്ടെന്നു നശിക്കാന്‍ കാരണമാവുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഭക്ഷണം കഴിച്ച ഉടന് പല്ല് തേയ്ക്കരുതെന്ന് പറയുന്നത്.
കാപ്പി ചായ
കാപ്പി കുടിച്ച ഉടനെയും പല്ലുതേയ്ക്കാന്‍ പാടുള്ളതല്ല. ഈ സമയത്ത് കാപ്പി വായിലെ പിഎച്ച് അളവ് കുറയ്ക്കുകയും ഇത് അസിഡിറ്റിക്ക് കാരണമാവുകയും ചെയ്യുന്നു. ഈ സമയത്ത് പല്ല് തേയ്ക്കുമ്പോള്‍ അത് ഇനാമലിനെ നശിപ്പിക്കുന്നു. അതിനാല്‍ പല്ല് തേയ്ക്കുന്നത് ആ സമയത്തും ഒഴിവാക്കുക.
ഛര്‍ദിച്ചു കഴിഞ്ഞാല്‍
ഛര്‍ദിച്ചു കഴിഞ്ഞാല്‍ പല്ല് തേയ്ക്കാന്‍ പാടില്ല. ഛര്‍ദിക്കുമ്പോള്‍ ആമാശയത്തില്‍ ആസിഡ് എത്തുകയും പല്ലു തേയ്ക്കുമ്പോള്‍ അവ വായില്‍ മുഴുവനായി ആസിഡ് എത്തുകയും ചെയ്യുന്നു. ഈ ആസിഡ് കാരണം പല്ലിന്റെ ഇനാമല്‍ നശിക്കുകയും ചെയ്യുന്നു.
ഇങ്ങനെ ഭക്ഷണത്തിനു ശേഷം പല്ല് തേയ്ക്കാതിരിക്കുന്നതാണ് പല്ലിന്റെ ആരോഗ്യത്തിന് നല്ലത്.