ചിക്കന്‍ വെച്ച് വൈകുന്നേരം ചായയ്ക്ക് ഒരു അടിപൊളി സ്‌നാക്ക് തയ്യാറാക്കിയാലോ? വളരെ എളുപ്പം തയ്യാറാക്കാന്‍ സാധിക്കുന്ന അടിപൊളി സ്‌നാക്ക്.
ആവശ്യമുള്ള ചേരുവകള്‍
ചിക്കന്‍ – 300 ഗ്രാം എല്ലില്ലാതെ ചെറുതാക്കി അരിഞ്ഞെടുക്കുക.
സവാള – 2 എണ്ണം
ഇഞ്ചി – 1ടേബിള്‍ സ്പൂണ്‍ ചെറുതാക്കി അരിഞ്ഞത്
പച്ചമുളക് – 3
കറിവേപ്പില1തണ്ട്
മല്ലിയില അല്‍പ്പം
കടലമാവ് – 1കപ്പ് കപ്പ്
അരിപ്പൊടി – 1/2 കപ്പ്
ഉപ്പ് പാകത്തിന്
കോണ്‍ഫ്‌ലവര്‍ – 2 ടേബിള്‍സ്പൂണ്‍
മുളകുപൊടി – 1 ടീസ്പൂണ്‍
ബേക്കിങ് സോഡാ – 1/4 ടീസ്പൂണ്‍
തയാറാക്കുന്ന വിധം
പാത്രത്തില്‍ ഉള്ളിയും ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും മല്ലിയിലയും എടുത്തു നന്നായി യോജിപ്പിച്ച് എടുക്കാം. ഇതിലേക്ക് ചിക്കന്‍ അരിഞ്ഞത് യോജിപ്പിച്ച് ഉപ്പും ചേര്‍ത്ത് വയ്ക്കുക. വേറൊരു പാത്രത്തില്‍ കടലമാവ്, അരിപ്പൊടി, കോണ്‍ഫ്‌ലോര്‍, ഉപ്പ്, മുളകുപൊടി, ബേക്കിങ് സോഡ എന്നിവ യോജിപ്പിച്ചു ആവശ്യത്തിന് വെള്ളമൊഴിച്ചു കലക്കുക.
ഈ മിശ്രിതം ചിക്കനില്‍ ഒഴിച്ചു രണ്ടുംകൂടി ശരിക്കും യോജിപ്പിച്ചു ക്രിസ്പിയായി വറുത്തെടുക്കുക. ചായയ്‌ക്കൊപ്പവും ചോറിനൊപ്പവും മികച്ച ഒരു കോംപിനേഷന്‍ ആയിരിക്കും ഈ സ്‌നാക്ക്. വെറുതെ ഇരുന്ന് കഴിക്കാന്‍ ഇതിലും ബെസ്റ്റ് ഒരു സ്‌നാക്ക് വേറെ ഇല്ലെന്ന് തന്നെ പറയാം.