Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ഈ രുചി അറിഞ്ഞാല്‍ ചോറിനൊപ്പവും ചായക്കൊപ്പവും ഇനി വേറെ ഒരു കറിയെ കുറിച്ചും ചിന്തിക്കില്ല, ചിക്കന്‍ മപ്പാസ് തയ്യാറാക്കാം

Spread the News!

വളരെ എളുപ്പം തയ്യാറാക്കാന്‍ സാധിക്കുന്ന ഒരു ചിക്കന്‍ കറിയെ കുറിച്ചാണോ ചിന്തിക്കുന്നത്? ഇനി ധൈര്യമായി തന്നെ തിക്കന്‍ മപ്പാസ് തയ്യാറാക്കാം. ചോറിനൊപ്പവും മറ്റെന്തിൊപ്പവും ചേരുന്ന അടിപൊളി രുചിയില്‍ തന്നെ തയ്യാറാക്കാം.

ആവശ്യമുള്ള ചേരുവകള്‍:

ചിക്കന്‍- അര കിലോ
മഞ്ഞള്‍ പൊടി- അര ടീസ്പൂണ്‍
കുരുമുളക് പൊടി- രണ്ടു സ്പൂണ്‍
ഗരം മസാല-നാലു സ്പൂണ്‍
മല്ലിപൊടി- രണ്ടു സ്പൂണ്‍
കറിവേപ്പില- രണ്ടു തണ്ട്
കറുവപ്പട്ട-ഒരു കഷണം
ഗ്രാമ്പൂ- രണ്ടെണ്ണം
ഏലക്ക- ഒരെണ്ണം
തക്കോലം-ഒരെണ്ണം
ഉപ്പ് – പാകത്തിന്
കശുവണ്ടി അരച്ചത്- ഒരു സ്പൂണ്‍
തേങ്ങ പാല്‍- ഒന്നാം പാലും രണ്ടാം പാലും അ
എണ്ണ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

തയ്യാറാക്കുന്നതിനായി ചിക്കന്‍ വൃത്തിയാക്കി കഷണങ്ങളാക്കി മഞ്ഞള്‍ പൊടി, കുരുമുളക് പൊടി, ഗരം മസാല, ഉപ്പു എന്നിവ പുരട്ടി അര മണിക്കൂര്‍ വെക്കുക. പാനില്‍ എണ്ണ ചൂടാക്കി കറുവപ്പട്ട, ഗ്രാമ്പൂ, ഏലക്ക, തക്കോലം എന്നിവ വഴറ്റുക. ഇതിലേക്ക് സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില എന്നിവ വഴറ്റുക. ഇതിലേക്ക് കാല്‍ സ്പൂണ്‍ മഞ്ഞള്‍ പൊടി ,മല്ലിപൊടി, രണ്ടു സ്പൂണ്‍ ഗരം മസാല എന്നിവ എന്നിവ ചേര്‍ത്ത് വഴറ്റിയ ശേഷം തക്കാളി അറിഞ്ഞതും ഇടുക.

മാരിനേറ്റു ചെയ്തു വെച്ച ചിക്കന്‍ കഷണങ്ങള്‍ ഇതിലേക്കിട്ട് ഇളക്കിയ ശേഷം പാകത്തിന് ഉപ്പും ചേര്‍ത്ത് തേങ്ങയുടെ രണ്ടാം പാല്‍ ചേര്ത്ത് വേവിക്കുക. കഷണങ്ങള്‍ വെന്തു കഴിയുമ്പോള്‍ കശുവണ്ടി അരച്ചത് കൂടി ചേര്‍ക്കുക. ഇതിലേക്ക് തേങ്ങയുടെ ഒന്നാം പാല്‍, കാല്‍ സ്പൂണ്‍ കുരുമുളക് പൊടി, ഒരു സ്പൂണ്‍ ഗരം മസാല എന്നിവ കൂടി ചേര്‍ക്കാം. ഒരു സവാളയുടെ പകുതി നന്നായി ബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റി കറിയുടെ മുകളിലേക്ക് ഇട്ട് അലങ്കരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!