Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ഈ ശിവരാത്രിയോടെ ഈ രാശിക്കാരുടെ കഷ്ടക്കാലം തന്നെ മാറും, പരമശിവന്റെ പ്രിയപ്പെട്ട ഈ നാല് രാശികളുടെ സമയം തെളിയും

Spread the News!

ദേവന്മാരുടെ ദേവനാണ് മഹാദേവന്‍ എന്നാണ് വിശ്വാസം. മഹാശിവരാത്രി ആഘോഷങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ് ഇപ്പോള്‍ ഈ വരുന്ന 26ാം തീയതി ആണ് മഹാശിവരാത്രി. ഫാല്‍ഗുണ കൃഷ്ണപക്ഷത്തിലെ ചതുര്‍ദശി ദിനത്തിലാണ് മഹാശിവരാത്രി ആഘോഷിച്ച് വരുന്നത്. എല്ലാ ക്ഷേത്രങ്ങളിലും നിലവിലുള്ള എല്ലാ ശിവപൂജകളിലും വെച്ച് ഏറ്റവും അമൂല്യമായ ദിനമായും പൂജകളും ആണ് ഈ ശിവരാത്രിയില്‍ നടക്കുന്നത്.

ശിവരാത്രി ദിവസം ഭക്തര്‍ മനസ്സുരികി പ്രാര്‍ത്ഥിച്ചാല്‍ അനുഗ്രഹം ലഭിക്കും എന്നാണ് പറയുന്നത്. ഇതുപോലെ പരമശിവന്റെ അനുഗ്രഹം എല്ലാ കാലത്തും നിലനില്‍ക്കുന്ന ചില രാശിക്കാരുണ്ട്. ഇവര്‍ക്ക് ശിവരാത്രിയോടെ ഈ അനുഗ്രഹത്തിന്റെ ശക്തി വര്‍ദ്ധിക്കുന്നതാണ്. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. ഏതെല്ലാം രാശിക്കാരാണെന്നും ഏതെല്ലാം തരത്തിലുള്ള ഭാഗ്യങ്ങളാണെന്നും അറിയാം.

മേടം (മകയിരം രണ്ടാം പകുതിഭാഗം, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ഭാഗം)

മേടം രാശിയുടെ അധിപന്‍ ചൊവ്വയാണെങ്കിലും, ഭഗവാന്‍ മഹാദേവന്റെ പ്രിയപ്പെട്ട രാശികളില്‍ ഒന്നാണ് മേടം രാശിക്കാര്‍. പുരാണങ്ങള്‍ പ്രകാരം, ശിവന്റെ വിയര്‍പ്പ് തുള്ളിയില്‍ നിന്ന് രൂപപ്പെട്ട മകനായാണ് ചൊവ്വയെ കണക്കാക്കുന്നത്. അതിനാല്‍ തന്നെ, ചൊവ്വ അധിപനായുള്ള മേടം രാശി, മഹാദേവന്റെ പ്രിയപ്പെട്ട രാശികളില്‍ ഒന്നാണ്. അതിനാല്‍, ശിവരാത്രിയോടെ മേടം രാശിക്കാര്‍ക്ക് സാധാരണയില്‍ കവിഞ്ഞ് നേട്ടങ്ങള്‍ ലഭിക്കുന്നതാണ്. കഷ്ടകാലം ഇവരില്‍ നിന്നും അകലുന്നതാണ്. സാമ്ബത്തിക പ്രശ്‌നങ്ങള്‍ ഈ രാശിക്കാരില്‍ കുറയാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തിലും കരിയറിലും നേരിട്ടുകൊണ്ടിരുന്ന ബുദ്ധിമുട്ടുകള്‍ ഇല്ലാതാകുന്നതാണ്. നേട്ടങ്ങള്‍ പലതും ഈ രാശിക്കാരെ തേടി എത്തുന്നതാണ്. സന്തോഷകരമായ ദാമ്ബത്യ ജീവിതം നയിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.

വൃശ്ചികം (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

വൃശ്ചികം രാശിയുടെയും അധിപനാണ് ചൊവ്വ. ചൊവ്വ ശിവപുത്രനായി കണക്കാക്കുന്നതിനാല്‍, വൃശ്ചികം രാശിക്കാര്‍ക്കും ശിവപ്രീതി ലഭിക്കുന്നതാണ്. മഹാദേവന്റെ അനുഗ്രഹം വൃശ്ചികം രാശിക്കാരില്‍ എല്ലായ്‌പ്പോഴും ഉണ്ടായിരിക്കുന്നതാണ്. ശനിയില്‍ നിന്നുള്ള ദോഷങ്ങളില്‍ നിന്നും വൃശ്ചികം രാശിയെ സംരക്ഷിക്കാന്‍ ഈ ശിവപ്രീതി സഹായിക്കുന്നതാണ്. സാമ്ബത്തിക പ്രശ്‌നങ്ങള്‍ ഈ രാശിക്കാരില്‍ നിന്നും കുറയുന്നതാണ്. നേട്ടങ്ങള്‍ പലതും ഈ രാശിക്കാരെ കാത്തിരിക്കുന്നു. ശിവരാത്രിയ്ക്ക് ശേഷം വിവാഹം നടക്കാനുള്ള യോഗം പോലും ഈ രാശിക്കാരില്‍ തെളിയുന്നതാണ്.

മകരം (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി ഭാഗം)

ശനി അധിപനായിട്ടുള്ള രാശിയാണ് മകരം രാശി. മഹാദേവ ഭക്തനാണ് ശനി. പുരാണങ്ങളില്‍ പറയുന്നത് പ്രകാരം, ശനി മഹാദേവനെ പ്രാര്‍ത്ഥിക്കുന്നതിനാലാണ് നീതിയുടെ ദേവന്‍ എന്നറിയപ്പെടുന്നത് എന്നാണ്. അതിനാല്‍, ശനി ഭരിക്കുന്ന മകരം രാശിക്കാരിലും ശിവപ്രീതി വന്നു ഭവിക്കുന്നതാണ്. ശിവരാത്രിയോടെ ഇവരില്‍ കഷ്ടകാലം അകലുന്നതാണ്. സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ അകലുന്നതാണ്. ജീവിത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. പല ദോഷങ്ങളില്‍ നിന്നും സംരക്ഷിക്കപ്പെടുന്നതാണ്. കാര്യവിജയം കരസ്ഥമാക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.

കുംഭം (അവിട്ടം രണ്ടാം പകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ഭാഗം)

കുംഭം രാശിയുടെയും അധിപനാണ് ശനി. അതിനാല്‍, കുംഭം രാശിക്കാരിലും മഹാദേവന്റെ അനുഗ്രഹം ഉണ്ടായിരിക്കുന്നതാണ്. മഹാശിവരാത്രിയ്ക്ക് ശേഷം കുംഭം രാശിക്കാരില്‍ സന്തോഷം വര്‍ദ്ധിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷം കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!