Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ഗോതമ്പ് പുട്ട് അരിപ്പുട്ട് പോലെ പഞ്ഞി പോലെ സോഫ്റ്റ് ആകുന്നില്ലേ? ഇതാ വഴിയുണ്ട്, ഇതു പോലെ ഒന്ന് ഉണ്ടാക്കി നോക്കിയാല്‍ മതി

ഗോതമ്പ് പുട്ട് അരിപ്പുട്ട് പോലെ പഞ്ഞി പോലെ സോഫ്റ്റ് ആകുന്നില്ലേ? ഇതാ വഴിയുണ്ട്, ഇതു പോലെ ഒന്ന് ഉണ്ടാക്കി നോക്കിയാല്‍ മതി
Spread the News!

ഗോതമ്പ് പുട്ട് അരിപ്പുട്ട് പോലെ പഞ്ഞി പോലെ സോഫ്റ്റ് ആകുന്നില്ലേ? ഇതാ വഴിയുണ്ട്, ഇതു പോലെ ഒന്ന് ഉണ്ടാക്കി നോക്കിയാല്‍ മതി

അരിപ്പൊടി കൊണ്ട് പുട്ട് ഉണ്ടാക്കി സോഫ്റ്റ് ആകുന്നത് പോലെ ഗോതമ്പ് പൊടി വെച്ച് ഉണ്ടാക്കി സോഫ്റ്റിന്റെ കാര്യത്തില്‍ തോറ്റു പോകുന്ന അമ്മമാരാണോ നിങ്ങള്‍? ഇതാ ഇനി ഒരു വഴിയുണ്ട് ഇങ്ങനെ ഒന്ന് ചെയ്ത് നോക്കൂ അടിപൊളി സോഫ്റ്റ് പുട്ട് തന്നെ തയ്യാറാക്കാം.

ആവശ്യമുള്ള ചേരുവകള്‍:

ഗോതമ്പ് പൊടി – 2 കപ്പ്
ഉപ്പ് – ഒരു പിഞ്ച്
തേങ്ങ – 1/4 കപ്പ്
വെള്ളം – 1/2 കപ്പ്

തയ്യാറാക്കുന്ന വിധം:

സാധാരണ അരിപ്പുട്ട് തയ്യാറാക്കുന്നതില്‍ നിന്നും വ്യത്യസ്തമായി ഗോതമ്പ് പുട്ട് തയ്യാറാക്കുമ്പോള്‍ ആദ്യം തന്നെ പൊടി ചെറുതായി ഒന്ന് ചൂടാക്കി എടുക്കണം. അതിനായി അടി കട്ടിയുള്ള ഒരു പാന്‍ അടുപ്പത്ത് വെച്ച് ചൂടായി തുടങ്ങുമ്പോള്‍ അതിലേക്ക് എടുത്തുവച്ച ഗോതമ്പ് പൊടി ഇട്ടു കൊടുക്കുക. ശേഷം ചെറുതായി ഒന്ന് ഇളക്കി കൊടുക്കണം. ഈയൊരു സമയത്ത് സ്റ്റൗവിന്റെ ചൂട് കുറച്ചു വയ്ക്കാനായി പ്രത്യേകം ശ്രദ്ധിക്കുക. പൊടിക്ക് ചെറിയ ചൂട് ഉള്ളപ്പോള്‍ തന്നെ അതിലേക്ക് എടുത്തുവച്ച വെള്ളം കുറേശ്ശെയായി ചേര്‍ത്ത് നല്ലതുപോലെ കൈ ഉപയോഗിച്ച് പൊടിച്ചെടുക്കുക.

ഈയൊരു സമയത്ത് തന്നെ പുട്ടിലേക്ക് ആവശ്യമായ ഉപ്പുകൂടി ചേര്‍ത്തു കൊടുക്കാവുന്നതാണ്. ഒരു കാരണവശാലും വെള്ളം ഒരുമിച്ച് പൊടിയിലേക്ക് ഒഴിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ തരികളോട് കൂടിയ രീതിയില്‍ ആണ് പുട്ടുപൊടി വേണ്ടത്. പൊടിയുടെ ചൂട് ഒന്ന് മാറി തുടങ്ങുമ്പോള്‍ അത് മിക്‌സിയുടെ ജാറിലേക്ക് ഇട്ട് പൊടിച്ചെടുക്കുക. അടുത്തതായി പുട്ട് ഉണ്ടാക്കി തുടങ്ങാം. അതിനായി ഒരു പുട്ടു പാത്രത്തില്‍ വെള്ളമൊഴിച്ച് ആവി കയറ്റാനായി വയ്ക്കുക. വെള്ളം നന്നായി തിളച്ചു വരുന്ന സമയം കൊണ്ട് പുട്ടുകുറ്റിയിലേക്ക് പൊടി ഇട്ട് സെറ്റ് ആക്കി വയ്ക്കാം.

അതിനായി ഏറ്റവും താഴത്തെ ലെയറില്‍ കുറച്ച് തേങ്ങ ഇട്ടു കൊടുക്കുക. മുകളില്‍ ഒരു ലയര്‍ ഗോതമ്പു പൊടി ഇട്ടു കൊടുക്കുക. വീണ്ടും ഒരു ലയര്‍ തേങ്ങ, ഒരു ലയര്‍ ഗോതമ്പ് പൊടി എന്നിങ്ങനെ പുട്ടുകുറ്റിയുടെ ഏറ്റവും മുകള്‍ഭാഗത്ത് തേങ്ങ വരുന്ന രീതിയില്‍ വേണം പുട്ടുകുറ്റി സെറ്റ് ചെയ്ത് എടുക്കാന്‍. അതുപോലെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം പുട്ട് പാത്രത്തില്‍ നിന്നും നല്ലതുപോലെ വെള്ളം ആവിയായി വന്നു തുടങ്ങുമ്പോള്‍ മാത്രമേ അതിലേക്ക് പുട്ടുകുറ്റി ഇറക്കിവയ്ക്കാന്‍ പാടുകയുള്ളൂ. ശേഷം കുറഞ്ഞത് അഞ്ചു മുതല്‍ 8 മിനിറ്റ് വരെ ആവി കയറി കഴിഞ്ഞാല്‍ പുട്ട് പാത്രത്തില്‍ നിന്നും കുറ്റി എടുത്തു മാറ്റാവുന്നതാണ്. പുട്ടുകുറ്റി വച്ച് ഒന്ന് ചൂട് വിടുമ്പോള്‍ അത് പതുക്കെ കുത്തി പാത്രത്തിലേക്ക് ഇടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!