കൊച്ചി: വിമാന യാത്രയ്ക്കിടെ ചെക്കിങ് സമയത്ത് ഉദ്യോഗസ്ഥരുടെ ചോദ്യം ഇഷ്ടപ്പെടാതെ യുവാവ് നല്‍കിയ മറുപടിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു.
ബഗേജില്‍ എന്താണെന്ന് ചോദ്യത്തിന് ബോംബെന്ന് മറുപടി നല്‍കിയ യാത്രക്കാരനെ ആണ് അറസ്റ്റ് ചെയ്തത്. ഇതോടെ കോഴിക്കോട് സ്വദേശിയായ യുവാവിന്റെ യാത്ര മുടങ്ങുകയായിരുന്നു. സംഭവത്തില്‍ ഇയാള്‍ക്കെതിരെ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
ഇന്നലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ആണ് സംഭവം. ബാഗേജിന് കനം കൂടുതലാണല്ലോ, എന്താണിതിലെന്ന് ചോദിച്ചപ്പോള്‍ ആയിരുന്നു യാത്രക്കാരന്റെ മറുപടി. ചോദ്യം ഇഷ്ടപ്പെടാതെ ബഗേജില്‍ ബോംബാണ് എന്ന്് മറുപടി പറഞ്ഞ യാത്രക്കാരന്റെ യാത്രയും മുടങ്ങി. ബുധനാഴ്ച രാത്രി 11.30ന് ക്വാലാലംപൂരിലേക്ക് പുറപ്പെട്ട തായ് എയര്‍ വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയ കോഴിക്കോട് സ്വദേശി റഷീദിനാണ് യാത്ര മുടങ്ങിയത്.
ബാഗേജില്‍ നിശ്ചിത തൂക്കത്തിലേറെ സാധനങ്ങളുണ്ടെങ്കില്‍ ചില സാധനങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശിക്കുന്നതിനാണ് ലഗേജല്‍ എന്താക്കെയാണെന്ന് ജീവനക്കാര്‍ ചോദിക്കുന്നത്. ബോംബ് ഭീഷണിയുണ്ടായാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്ത് അടിയന്തര സുരക്ഷാ യോഗം ചേരണമെന്നാണ് വ്യോമയാന നിയമമെന്ന് അധികൃതര്‍ പറഞ്ഞു.