Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

നിങ്ങൾ ഗൂഗിൾ പേ ഉപയോഗിക്കുന്നവരാണോ? എങ്കിൽ ഇനി മുതൽ ഈ കാര്യങ്ങൾക്ക് കൺവീനിയൻസ് ഫീസ് നൽകേണ്ടി വരും, 0.5% മുതൽ 1% വരെ ഫീസ് ഈടാക്കും!

Spread the News!

ഓൺലൈൻ വഴി മണി ട്രാൻസാക്ഷൻ നടത്തുന്നവരാണ് മിക്കവരും. ഇതിനായി നിരവധി ട്രാൻസാക്ഷൻ പ്ലാറ്റുഫോമുകൾ നിലവിലുണ്ട്. ഇതിൽ ഗൂഗിൾ പേയിൽ വൈദ്യുതി, പാചക വാതകം തുടങ്ങിയ ബിൽ പേയ്‌മെന്റുകൾക്കായി കൺവീനിയൻസ് ഫീസ് അവതരിപ്പിച്ചിരിക്കുകയാണ്.

ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴി പണമടയ്ക്കുന്ന ഉപയോക്താക്കൾക്ക് ഈ നിരക്കുകൾ ബാധകമായിരിക്കും. ജി എ സ് ടിക്കൊപ്പം ഇടപാട് മൂല്യത്തിന്റെ 0.5% മുതൽ 1% വരെ ഫീസ് ഈടാക്കുമെന്നാണ് വിവരം. അതേസമയം, യു പി ഐയിൽ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ടുള്ള ഇടപാടിന് ഫീസൊന്നും നൽകേണ്ടതില്ലെന്നാണ് റിപ്പോർട്ടുകൾ.

ഇതാദ്യമായല്ല ഗൂഗിൾ പേ ഫീസ് ഏർപ്പെടുത്തുന്നത്. കഴിഞ്ഞ വർഷം മൊബൈൽ റീചാർജുകൾക്ക് മൂന്ന് രൂപ കൺവീനിയൻസ് ഫീസ് ഈടാക്കിയിരുന്നു. യു പി ഐ ഇടപാടുകളുടെ 37% വിഹിതമുള്ള ഗൂഗിൾ പേ രാജ്യത്ത് രണ്ടാം സ്ഥാനത്താണ്.

ഫോൺ പേയാണ് ഒന്നാമത്. ഫോൺ പേയിലും ഇത്തരത്തിലുള്ള ഇടപാടുകൾക്ക് കൺവീനിയൻസ് ഫീസ് ഈടാക്കുന്നുണ്ട്. പേടിഎമ്മിലും ഉണ്ട്. ഒരു രൂപ മുതൽ നാൽപ്പത് രൂപ വരെയാണ് പേടിഎമ്മിൽ ഈടാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!