ഷെയ്ക്ക് ഹാന്റ് കൊടുക്കാന്‍ കൈ നീട്ടുന്നു, എന്നാല്‍ തിരികെ ഷെയ്ക്ക് ഹാന്റ് കൊടുക്കാതെ പോകുന്നതോടെ പല തരം അബദ്ധങ്ങള്‍ സംഭവിക്കുന്നു. ഇത്തരത്തില്‍ പലതരം സംഭവങ്ങള്‍ മലയാള സിനിമാ മേഖലയില്‍ ഉണ്ടാവുകയായിരുന്നു. ഇതിനെല്ലാം തുടക്കം കുറിച്ചത് നടന്‍ ബേസില്‍ ആയിരുന്നു. അതിനാല്‍ തന്നെ ഇതിന് പേര് ബേസില്‍ യൂണിവേഴ്‌സ് എന്ന് പേരും വന്നു.
മലയാള സിനിമാ മേഖലയിലെ നിരവധി പേര്‍ക്ക് ഇത്തരത്തില്‍ അബദ്ധങ്ങള്‍ സംഭവിക്കുകയുണ്ടായി. എന്തിന് മെഗാസ്റ്റാര്‍ മമ്മൂട്ടി പോലും ഇതിലേക്ക് എത്തപ്പെട്ടു. പിന്നാലെ ഇത് മലയാള സിനിമാ മേഖലയിലെ ഒരു സ്ഥിരം പതിവായി.
ബേസില്‍ യൂണിവേഴ്‌സ് എന്നുവരെ പലരും ഇതിനെ കളിയാക്കി വിളിക്കാന്‍ തുടങ്ങിയത്. ഇത്തരത്തില്‍ മമ്മൂട്ടിയുടെയും സുരാജ് വെഞ്ഞാറമൂടിന്റെയുമൊക്കെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ഈ യൂണിവേഴ്‌സില്‍പെട്ടിരിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍ ആണ്.
ഉണ്ണി മുകുന്ദനെ നായകനാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത ‘ഗെറ്റ് സെറ്റ് ബേബി’ സിനിമ കണ്ട് ഇറങ്ങിയ ഒരു കുട്ടി ഉണ്ണിയോട് സംസാരിക്കാന്‍ വരുന്നുണ്ട്. ഇതിനിടെ ആണ് ഉണ്ണിക്ക് അബദ്ധം പറ്റുന്നത്.
അങ്ങനെ ഉണ്ണി മുകുന്ദനും പെട്ട്
Unni Mukundan is also trapped by the TBU Curse.#UnniMukundan #GetSetBaby pic.twitter.com/PSFpyDYt5L
— Content Media (@contentmedia__) February 22, 2025
കുട്ടിക്ക് നേരെ ഉണ്ണി കൈനീട്ടിയെങ്കിലും കുട്ടി അത് ശ്രദ്ധിക്കുന്നില്ല. ‘അങ്ങനെ ഉണ്ണി മുകുന്ദനും പെട്ട്’ എന്ന തലക്കെട്ടിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ പെട്ടെന്ന് തന്നെ വൈറലായി. നിരവധി പേരാണ് കമന്റുമായി രംഗത്തെത്തുന്നത്. ടൊവിനോയുടെയും ബേസിലിന്റെയും യൂണിവേഴ്‌സില്‍ ഉണ്ണിയും ഉള്‍പ്പെട്ടെന്നാണ് പലരുടെയും കമന്റ്.