Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ട്രെയിന്‍ ടിക്കറ്റ് നിരക്ക് വർധിക്കാൻ നീക്കം; സ്ലീപ്പര്‍, എസി കോച്ചുകളില്‍ നിരക്ക് വര്‍ദ്ധനയ്ക്ക് ശുപാര്‍ശ ചെയ്തു

Spread the News!

ന്യൂഡല്‍ഹി: രാജ്യത്തെ ട്രെയിന്‍ യാത്രാ ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ സാദ്ധ്യത. എ.സി , സ്ലീപ്പര്‍ കോച്ചുകളിലെ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന് റെയില്‍വേ മന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സ്ഥിരം സമിതി ശുപാര്‍ശ നല്‍കി. എ.സി കോച്ചുകളില്‍ റെയില്‍വേ മുടക്കുന്ന പണത്തിന് അനുസരിച്ച് ആനുപാതികമായ വര്‍ദ്ധന വരുത്തണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം, സബ് അര്‍ബന്‍ ട്രെയിനുകളിലെ നോണ്‍ എ.സി യാത്രയ്ക്ക് ഇളവുകള്‍ തുടര്‍ന്നും നല്‍കണമെന്നാണ് റിപ്പോര്‍ട്ടിലെ ആവശ്യം. അതോടൊപ്പം തന്നെ വിവിധ വികസന പ്രവര്‍ത്തനങ്ങളില്‍ റെയില്‍വേ ചെലവ് ചുരുക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും ശുപാര്‍ശയില്‍ പറയുന്നു. എ.സി കോച്ചിലെ ടിക്കറ്റുകള്‍ക്കും പ്രീമിയം ട്രെയിനുകള്‍ക്കും വിമാന ടിക്കറ്റിന് സമാനമായ ഡൈനാമിക് പ്രൈസിംഗ് രീതി സ്വീകരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

രാജ്യത്ത് പാത ഇരട്ടിപ്പിക്കല്‍, വൈദ്യുതീകരണം, ആധുനികവത്കരണം ഒപ്പം മെച്ചപ്പെട്ട സുരക്ഷാ സംവിധാനമൊരുക്കല്‍ എന്നിവയ്ക്കായി റെയില്‍വേ വലിയ തുക ചെലവാക്കുന്നുണ്ട്. എന്നാല്‍ യാത്രക്കാര്‍ക്ക് മേല്‍ അമിതഭാരമാകുന്ന ടിക്കറ്റ് നിരക്ക് വര്‍ദ്ധനവിന് റെയില്‍വേ പെട്ടെന്ന് തയ്യാറാകുമോയെന്ന് വ്യക്തമല്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്ലീപ്പര്‍ കോച്ചുകളില്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് സ്ഥിരം യാത്രികരായവർക്ക് തിരിച്ചടിയാകും.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!