Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ഇന്ത്യന്‍ ആഡംബര വാഹനവിപണിയില്‍ മികച്ച നേട്ടവുമായി ഔഡി; മുന്‍ വര്‍ഷത്തേക്കാൾ 17 ശതമാനത്തിന്റെ നേട്ടമാണ് ഈ വര്‍ഷം ഔഡി കൈവരിച്ചിരിക്കുന്നത്!

Spread the News!

ന്ത്യന്‍ വാഹന വിപണിയില്‍ 2025-ല്‍ ഏറ്റവും മികച്ച നേട്ടം സ്വന്തമാക്കി ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളുടെ ഔഡി. മികച്ച് നിൽക്കുന്ന കരുത്തും പ്രവർത്തന കക്ഷമതയും ഔഡിയെ ഇന്ത്യൻ നിരത്തിൽ പ്രിയപ്പെട്ടത് ആക്കിയിരിക്കുകയാണ്.

ഔഡിയുടെ ഈ വര്‍ഷത്തെ ആദ്യ പാദത്തിലെ വില്‍പ്പനയില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ സാധിച്ചെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മുന്‍ വര്‍ഷം ഇതേകാലയളവിലെ വില്‍പ്പന അനുസരിച്ച് 17 ശതമാനത്തിന്റെ നേട്ടമാണ് ഈ വര്‍ഷം ഔഡി കൈവരിച്ചിരിക്കുന്നത്.

2025- ന്റെ ആദ്യപാദത്തില്‍ 1223 യൂണിറ്റിന്റെ വില്‍പ്പനയാണ് ഔഡി കൈവരിച്ചിരിക്കുന്നത്. വിവിധ ശ്രേണികളില്‍ ഏറ്റവും മികച്ച മോഡലുകള്‍ എത്തിക്കാന്‍ സാധിച്ചതും കരുത്തുറ്റ വിതരണ സംവിധാനവുമാണ് ഔഡിക്ക് ഈ നേട്ടം കൈവരിക്കാന്‍ സഹായകമായതെന്നാണ് കമ്പനിതന്നെ വിലയിരുത്തുന്നത്.

എസ്‌യുവി ശ്രേണിയില്‍ എത്തിച്ചിട്ടുള്ള Q7, Q8 മോഡലുകളാണ് വിപണിയില്‍ മികച്ച പ്രകടനം കാഴ്ച വെച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 2004-ന്റെ അവസാനത്തോടെ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഔഡി വിപണിയില്‍ ഒരുലക്ഷം വാഹനങ്ങളുടെ വില്‍പ്പന പൂര്‍ത്തിയാക്കിയ നേട്ടത്തിന് പിന്നാലെയാണ് പുതിയൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുന്നത്.

സെഡാന്‍ ശ്രേണിയില്‍ എത്തുന്ന A4, A6 എസ്‌യുവി ശ്രേണിയില്‍ എത്തുന്ന Q3, Q3 സ്‌പോര്‍ട് ബാക്ക്, Q5, Q7, Q8, S5 സ്‌പോര്‍ട് ബാക്ക്, RS Q8 ഇ-ട്രോണ്‍, Q8 ഇ-ട്രോണ്‍ സ്‌പോര്‍ട് ബാക്ക്, ഇ-ട്രോണ്‍ ജിടി, ആര്‍എസ് ഇ-ട്രോണ്‍ ജിടി തുടങ്ങിയ വാഹനങ്ങളാണ് ഔഡി ഇന്ത്യയുടെ വാഹനനിരയിലുള്ളത്.

ഔഡിയുടെ വാഹനങ്ങളില്‍ ഉപയോക്താക്കള്‍ അര്‍പ്പിച്ചിട്ടുള്ള വിശ്വാസത്തിന്റെ തെളിവാണ് ഈ പാദത്തില്‍ കൈവരിച്ച വില്‍പ്പന നേട്ടമെന്നും കാര്യക്ഷമമായ സേവനം ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതില്‍ കമ്പനി പ്രതിജ്ഞബദ്ധമാണെന്നും ഔഡി ഇന്ത്യയുടെ മേധാവി ബല്‍ബീര്‍ സിങ് ധില്ലന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!