ഡൽഹി:30-വിമാനങ്ങൾക്ക് ഭീഷണി സന്ദേശം ലഭിച്ചതായി റിപ്പോർട്ട്.എയർഇന്ത്യ, ഇൻഡിഗോ,വിസ്താര വിമാനങ്ങൾക്കാണ് ഭീഷണി.കോഴിക്കോട് ജിദ്ദാ വിമാനത്തിനും ഭീഷണിയുണ്ട്.വിമാനം റിയാദിലേക്ക് വഴി തിരിച്ചുവിട്ടു.കഴിഞ്ഞ ദിവസം വിമാനങ്ങൾക്കെതിരായ ഭീഷണികൾ പെരുകുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ഗുരുതര കുറ്റകൃത്യങ്ങളുടെ പട്ടികയിൽ പെടുത്തുമെന്നും വ്യാജ കോൾ ചെയ്യുന്നവർക്ക് വിമാന യാത്ര നിരോധനം ഏർപ്പെടുത്തുമെന്നും വ്യോമയാന മന്ത്രി രാം മോഹൻ നായിഡു വ്യക്തമാക്കിയിരുന്നു.ജയിൽ ശിക്ഷയും പിഴയും ഏർപ്പെടുത്തും. വിമാനത്താവളങ്ങളിൽ സുരക്ഷ കർശനമാക്കും.വ്യോമ സുരക്ഷാ നിയമ ഭേദഗതിക്ക് ആലോചനയെന്നും രാം മോഹൻ നായിഡു പറഞ്ഞിരുന്നു.