കണ്ണൂർ:എഡിഎം കെ നവീൻ ബാബുവിന്റെ മരണം പുലർച്ചെ 4.58-ന് ശേഷം.പുലർച്ചെ 4.58-ന് രണ്ട് പേർക്ക് ഭാര്യയുടെയും സഹോദരന്റെയും നമ്പർ അയച്ചു കൊടുത്തു.നവീൻ ബാബു അവസാന സന്ദേശമയച്ചത് ജൂനിയർ സൂപ്രണ്ട് പ്രേംരാജിനാണ്.മറ്റൊന്നും പറഞ്ഞില്ലെന്ന് പ്രേംരാജ് പറഞ്ഞു.പോലീസ് പ്രേംരാജിന്റെ മൊഴി രേഖപ്പെടുത്തി.