തിരുവനന്തപുരം:പൂരം വെടിക്കെട്ടിലെ കേന്ദ്ര നിലപാടിനെതിരെ വീണ്ടും സംസ്‌ഥാന സർക്കാർ.ഈ വിഷയത്തിലെ കേന്ദ്ര തീരുമാനം അംഗീകരിക്കാനാവില്ലെന്ന് മന്ത്രി വി എൻ വാസവൻ. ഈ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട കേന്ദ്ര മന്ത്രി പീയുഷ് ഗോയലിന് കത്തയച്ചു.തൃശൂർ പൂരം അടക്കമുള്ള ഉത്സവങ്ങളിൽ ഒഴിച്ചുകൂടാൻ ആകാത്തതാണ് വെടിക്കെട്ട് എന്നും വി എൻ വാസവൻ പറഞ്ഞു.ആചാരങ്ങൾക്ക് ഒപ്പം നിൽക്കണമെന്നും ജനകീയ വിഷയമാണെന്നും മന്ത്രി പറഞ്ഞു.